Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി വരുന്നതില്‍ എതിര്‍പ്പില്ലെന്ന് വിഎസ്

 VS Achuthanandan
തിരുവനന്തപുരം: മന്ത്രി കെഎം മാണി എല്‍ഡിഎഫിലേയ്ക്ക് വരുന്നതില്‍ തനിയ്ക്ക് എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണി ഇടതുപക്ഷത്തേയ്ക്ക് വരുകയാണെങ്കില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനതിനെ എതിര്‍ക്കില്ലെന്നും മറ്റു കക്ഷികളെ ഉള്‍പ്പെടുത്തുന്നകാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും വിഎസ് പറഞ്ഞു.

അടുത്തിടെ പുതിയ കക്ഷികള്‍ മുന്നണിയിലേയ്ക്ക് വരുന്നതിനെ എല്‍ഡിഎഫ് പ്രോത്സാഹിപ്പിക്കുമെന്ന് പിണാറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ എല്‍ഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിയ്ക്കാനായി വേണ്ടതെല്ലാം ചെയ്യണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ നിലപാടെടുക്കുകയും ചെയ്തിരുന്നു. മാണി എല്‍ഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറാണെങ്കില്‍ സിപിഎമ്മില്‍ പിണറായി പക്ഷത്തിന് വലിയ എതിര്‍പ്പുണ്ടാകില്ലെന്നകാര്യം നേരത്തേ തന്നെ വ്യക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിഎസിന്റെ നിലാപാട് എന്താവുമെന്നകാര്യത്തിലായിരുന്നു സംശയം. എന്നാല്‍ മാണി വരുകയാണെങ്കില്‍ അതിനോട് താന്‍ യോജിക്കുകയേയുള്ളുവെന്ന് വിഎസ് പറഞ്ഞതോടെ ഇക്കാര്യത്തിലുള്ള ആശങ്ക മാറുകയും ചെയ്തിരിക്കുന്നു.

അടുത്തതായി ഉയരുന്ന ചോദ്യം മാണിയുടെ നിലപാട് എന്തായിരിക്കുമെന്നതാണ്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാണി മുന്നണിബന്ധങ്ങള്‍ പിരിയാന്‍ പാടില്ലാത്തതല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധമെന്നും അത് എക്കാലവും നിലനില്‍ക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കാനാവില്ലെന്നുമായിരുന്നു മാണി പറഞ്ഞത്.

യുഡിഎഫ് സര്‍ക്കാറിനെ താഴെയിടാന്‍ കഴിയുന്നതെന്തും ചെയ്യുമെന്ന രീതിയില്‍ ഇടതുമുന്നണി പ്രതികരിച്ചതോടെ മാണി മുന്നണിബന്ധങ്ങളുടെ കാര്യത്തില്‍ കൈക്കൊണ്ടേയ്ക്കാവുന്ന നിലപാട് യുഡിഎഫിലും പുറത്തും ചര്‍ച്ചയായിരുന്നു. ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ യുഡിഫ് വിട്ട് ആരും പോകില്ലെന്ന് കണ്‍വീനര്‍ പിപി തങ്കച്ചര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മാണി വന്നാല്‍ എതിര്‍ക്കില്ലെന്ന് വിഎസും വ്യക്തമാക്കിയിരിക്കുന്നത്.

വിഎസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുന്നണിമാറ്റത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ലെന്നും ഇപ്പോള്‍ അത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളൊന്നുമില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ ദുബയിലെ മലയാളി വ്യവസായിയുടെ മധ്യസ്ഥതയില്‍ നീക്കം നടക്കുന്നുവെന്ന് അടക്കംപറച്ചിലുകളുണ്ട്. അഭിമുഖത്തില്‍ യുഡിഎഫ് വിടുമോയെന്ന ചോദ്യത്തിന് ഇല്ലയെന്ന് ഉറച്ച ഒരുത്തരം മാണി നല്‍കിയിട്ടുമില്ല. മുന്നണിബന്ധങ്ങള്‍ എക്കാലത്തും നിലനില്‍ക്കണമെന്നില്ലെന്ന മാണിയുടെ നിലപാടിനെ പിന്താങ്ങിക്കൊണ്ട് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

വിഎസും-പിണറായിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സര്‍വ്വ അതിരുകളും ഭേദിച്ച് പുറത്തുവരുന്നത് ഇപ്പോള്‍ പതിവാണ്. എന്നാല്‍ വിഎസിനെ ഉപേക്ഷിച്ചുകൊണ്ട് തല്‍ക്കാലം സിപിഎമ്മിന് മുന്നോട്ടുപോകാനും കഴിയില്ല, ഈ അവസരത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കൂടുതല്‍ കരുത്ത് ആവശ്യമാണ്, കേരള കോണ്‍ഗ്രസ് പോലൊരു കക്ഷിയുടെ പിന്തുണ ഇത്തരമൊരു സാഹചര്യത്തില്‍ സിപിഎമ്മിനെ മോഹിപ്പിക്കുമെന്നകാര്യത്തില്‍ സംശയമില്ല. മാണിയാണെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായ ചതിയുടെ കയ്പ്പും സഹിച്ചാണ് മുന്നോട്ടുപോകുന്നത്. മകന്‍ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് വാക്ക് ഹൈക്കമാന്റ് പിന്നീട് മാറ്റുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് മാണിയ്ക്ക് കിട്ടിയ വിവരമെന്നാണ് സൂചന. ഇതെല്ലാം മാണിയെ മുന്നണിവിടാന്‍ പ്രേരിപ്പിക്കാവുന്ന ഘടകങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+