കറാച്ചിയില്‍ ഇരട്ട സ്‌ഫോടനം, 48 മരണം

  • Posted By:
Subscribe to Oneindia Malayalam


കറാച്ചി: തെക്കന്‍ പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 48 പേര്‍ കൊല്ലപ്പെട്ടു. 140ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയാ ആധിപത്യമേഖലയിലാണ് സ്‌ഫോടനമുണ്ടായത്.

അബ്ബാസ് നഗരത്തിലെ ഇമാംബര്‍ഗയില്‍ ഞായറാഴ്ച ഏഴുമണിയോടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പത്തുമിനിറ്റിനുശേഷം അടുത്ത സ്‌ഫോടനവും. പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്ന സമയത്തു തന്നെ ആക്രമണം നടന്നതിനാലാണ് മരണസംഖ്യ ഉയര്‍ന്നത്.

Karachi

സ്‌ഫോടനത്തില്‍ ഒട്ടേറെ വീടുകള്‍ക്ക് നാശം നഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ ഒട്ടുമിക്ക കടകളും പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഷിയകള്‍ക്കെതിരേ സുന്നി തീവ്രവാദികള്‍ നിരന്തരം ആക്രമണം നടത്തികൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ നടത്തിയ ആക്രമണത്തില്‍ 90 പേരുടെ ജീവനാണ് നഷ്ടമായത്. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ ഷിയാ വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.

English summary
At least 48 people, including women and children, were killed and 140 injured when two powerful blasts ripped through a Shia-dominated area of the southern Pakistani port city of Karachi,
Please Wait while comments are loading...