Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷ് വിവാദം: യാമിനി വിവാഹമോചനത്തിന്?

Yamini-Ganesh Kumar
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിവാദത്തിന് പുതിയ വഴിത്തിരിവ്. ഗണേഷിന്റെ ഭാര്യ ഡോക്ടര്‍ യാമിനി തങ്കച്ചി വിവാഹമോചനത്തിനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ച് 6 ബുധനാഴ്ച കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട യാമിനി വിവാഹമോചനം നേടാന്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന. തന്റെ ഉറച്ചനിലപാടുകളുടെ പേരില്‍ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഗണേഷ് തന്നെ മര്‍ദ്ദിച്ചുവെന്നും യാമിനി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബധനാഴ്ച രാവിലെ ഏഴേകാലോടെയാണു യാമിനി ക്ലിഫ് ഹൗസിലെത്തിയത്. അരമണിക്കൂറിലധികം മുഖ്യമന്ത്രിയുമായി യാമിനി സംസാരിച്ചു. സംഭവം നിഷേധിക്കാനും ഗണേഷിന് അനുകൂലമായി വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാനും യാമിനിയ്ക്കുമേല്‍ സമ്മര്‍ദം ഉള്ള സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാന്‍ യാമിനി എത്തിയതെന്നാണ് തലസ്ഥാനത്തെ സംസാരം.

നേരത്തേ ഗണേഷിനെതിരെ വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്ജ് രംഗത്തെത്തിയതിന് പിന്നാലെ യാമിനി ഗണേഷിന്റെ പിതാവും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ബാലകൃഷ്ണ പിള്ളയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അവര്‍ ഇതേവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല.

2001ല്‍ വിവാഹമോചനത്തിന്റെ വക്കില്‍ നിന്നാണ് യാമിനയും ഗണേഷും ഒന്നിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. അന്ന് കോടതി നടപടികളുടെ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ഭിന്നത പരിഹരിച്ച് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത മംഗളം ദിനപത്രമാണ് പുറത്തുവിട്ടത്. പിന്നീട് മര്‍ദ്ദനമേറ്റ മന്ത്രി ഗണേഷാണെന്ന് വ്യക്തമാക്കിക്കൊണ്ട് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയതോടെയാണ് വിവാദം പുകയാന്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+