സ്ത്രീവിഷയം: ഗണേഷ് രാജിവെയ്‌ക്കേണ്ടെന്ന് യുഡിഎഫ്

യുഡിഎഫ് യോഗം ചേരുന്നതിന് മുമ്പായി പിസി ജോര്‍ജ്ജും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിസി ജോര്‍ജ്ജിനെ അനുനയിപ്പിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഗണേഷ് രാജിവെയ്‌ക്കേണ്ടെന്ന തീരുമാനമുണ്ടാവുകയും ചെയ്തു. എന്നാല്‍ യോഗത്തില്‍ ഗണേഷിനും ജോര്‍ജ്ജിനും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
യുഡിഎഫിലെ ഭൂരുഭാഗം കക്ഷികളും ഗണേഷ് രാജിവയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു. സ്ത്രീവിഷയം ഉന്നയിച്ച് ഗണേഷിന്റെ രാജിയാവശ്യപ്പെടില്ലെന്ന് കേരള കോണ്‍ഗ്രസ് ബിയും വ്യക്തമാക്കിയിരുന്നു.
പ്രശ്‌നം വഷളായതോടെ നാലുപാടുനിന്നും ഗണേഷ് രാജിവെയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ച് ഗണേഷ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ എടുത്തുചാടി തീരുമാനം വേണ്ടെന്നും യുഡിഎഫ് യോഗത്തില്‍ കാര്യം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഗണേഷിനോട് പറയുകയായിരുന്നു.
അവിഹിതബന്ധമുള്ള മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് മന്ത്രിമന്ദിരത്തില്‍ കയറി മര്‍ദിച്ചുവെന്ന് മംഗളം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ത്ത വന്ന ദിവസം തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി, മര്‍ദനമേറ്റത് ഗണേഷിനാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.












Click it and Unblock the Notifications