പാക് പ്രധാനമന്ത്രിക്കെതിരെ ദര്‍ഗ മുഖ്യപുരോഹിതന്‍

‘പാക് പ്രധാനമന്ത്രിക്ക് ദര്‍ഗയില്‍ പ്രാര്‍ഥിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, വെട്ടിയെടുത്ത ഇന്ത്യന്‍ പട്ടാളക്കാരന്‍്റെ തല തിരിച്ചുതരണം. ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പട്ടാളക്കാരന്‍്റെ കുടുംബത്തോടും മാപ്പ് പറയുകയും വേണം' -അബേദിന്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍ സര്‍ക്കാറിന്‍േറത് രക്തം പുരണ്ട കൈകളാണ്. അവിടെ ന്യൂനപക്ഷങ്ങളും മുസ്ലീങ്ങളും കശാപ്പ് ചെയ്യപ്പടുന്നു. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം താന്‍ ബഹിഷ്കരിക്കുമെന്നും അബേദിന്‍ വ്യക്തമാക്കി. അജ്മേറിലെ വിവിധ ഹൈന്ദവ സംഘടനകളും അഭിഭാഷകരും പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനൊരുങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് അജ്മേറിലെങ്ങും. പാക് പ്രധാനമന്ത്രി വന്നിറങ്ങുന്ന ഹെലിപ്പാഡ് മുതല്‍ ദര്‍ഗ വരെയുള്ള റോഡിലെ വരമ്പുകളെല്ലാം നീക്കി. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററടക്കമുള്ള സംവിധാനങ്ങള്‍ ത്രിതല സുരക്ഷ ഒരുക്കാനായി രംഗത്തുണ്ട്.
സ്വകാര്യ സന്ദര്‍ശനത്തിനാണ് ശനിയാഴ്ചയാണ് അഷ്റഫ് പുണ്യനഗരമായ അജ്മിറിലത്തെുന്നത്. അപ്പോള്‍ സൂഫി ദര്‍ഗയും സന്ദര്‍ശിക്കുന്നുണ്ട്. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ദര്‍ഗ കമ്മിറ്റി. സ്വകാര്യ സന്ദര്‍ശനത്തിനത്തെുന്ന പര്‍വേസിനെ രാഷ്ട്രീയമായി അക്രമിക്കുന്ന പ്രതിഷേധങ്ങളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും പിന്‍മാറണമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അഭ്യര്‍ഥിച്ചു. ഖുര്‍ഷിദ് ജയ്പൂരില്‍ അദ്ദേഹത്തിന് വിരുന്നൊരുക്കുന്നുണ്ട്.












Click it and Unblock the Notifications