Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ വിമാനതാവളത്തില്‍ തീപിടുത്തം

ചെന്നൈ: ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലര്‍ച്ച 2.40നോടു കൂടി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രാള്‍ റൂമിലാണ് തീപിടുത്തമുണ്ടായത്.

തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തതിന്റെ കാരണമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എച്ച് എസ് സുരേഷ് പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമാമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Air Port

ചെന്നൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചിലത് ബാംഗ്ലൂരിലേക്ക് തിരിച്ചു വിട്ടു. വൈകുന്നേരം ആറുമണിയോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരാണ് തീ കണ്ടത്. 2000ത്തിലധികം പേര്‍ ഈ സമയം എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അഞ്ചോളം ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+