Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ പണിമുടക്ക് പൂര്‍ണം

ചെന്നൈ: ശ്രീലങ്കന്‍ വംശീയ പ്രശ്‌നത്തില്‍ തമിഴ് ഈഴം സപ്പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. രാനിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ഡി എം കെ, ദ്രാവിഡ കഴകം എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത മുന്നണിയാണ് ടെസോ.

ശ്രീലങ്കന്‍ സേന നടത്തിയ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കുക, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ് പക്‌സയെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ച് വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടെസോ ഇന്ന് പണിമുടക്ക് നടത്തുന്നത്.

Teso

ചില സ്ഥലങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കടയുടമകള്‍ പോലീസിനെ സമീപിച്ചിരുന്നു. പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഇത് സമാധാന പരമായ സമരമാണെന്നും ഡി എം കെ പ്രസിഡണ്ട് എം കരുണാനിധി അറിയിച്ചു.

എന്നാല്‍ സിപിഎം, സി പി ഐ, ബി ജെ പി എന്നീ സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും വ്യക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+