ദില്ലിയില്‍ 2 ഹിസ്ബുള്‍ തീവ്രവാദികള്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശികളാണ് ഇവരെന്നാണ് വിവരം. പിടിയിലായവരില്‍ ഒരാളായ ലിഖായത് അലി കോസി എക്‌സ്പ്രസിലാണ് ദില്ലിയിലെത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. രാത്രി പത്തര മണിയോടെയാണ് ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചത്. തീവ്രവാദികള്‍ പിടിയിലായ ഉടന്‍ ദില്ലി പോലീസിലെ പ്രത്യേക സംഘവും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ജമാ മസ്ജിദിന് സമീപത്തെ ഹാസി അറാഫത് ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ എകെ 47 തോക്കുകളും മറ്റ് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ രണ്ട് തീവ്രവാദികളെയും 15 ദിവസത്തെ ജുഡീഷ്യല്‍ വിട്ടു. വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനായി തീവ്രവാദികള്‍ കരുതിയിരുന്നതാണ് ഈ ആയുധങ്ങള്‍. ഹോളിയുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ തിരക്കേറിയ മാര്‍ക്കറ്റുകള്‍ ജനങ്ങള്‍ തിങ്ങിക്കൂടാനിടയുള്ള മറ്റു സ്ഥലങ്ങളിലും സ്‌ഫോടനം നടത്താനായിരുന്നു പരിപാടി എന്ന് അറിയാന്‍ കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ദില്ലിയില്‍ നടക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications