കോമണ്‍വെല്‍ത്ത് മീറ്റ് ബഹിഷ്‌കരിക്കണം: ഡിഎംകെ

കോമണ്‍വെല്‍ത്ത് ഉച്ചകോടി കൊളംബോയില്‍ നടത്തരുത്. ഇനി അവിടെ നടക്കുകയാണെങ്കില്‍ അത് ഇന്ത്യ ബഹിഷ്‌കരിയ്ക്കണം-പാര്‍ട്ടി നിര്‍വാഹകസമിതി യോഗത്തിനു ശേഷമായിരുന്നു ഈ ആവശ്യം പ്രഖ്യാപിച്ചത്. അടുത്ത നവംബറിലാണ് കോമണ്‍വെല്‍ത്ത് യോഗം.
പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരുണാനിധിയുടെ മകനും മുതിര്‍ന്ന നേതാവുമായ എംകെ അളഗിരി പങ്കെടുത്തിരുന്നു. യുപഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിയ്ക്കാനുള്ള തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ചാണിത്.
ലങ്കയിലെ മനുഷ്യാവകാശലംഘനത്തെ അപലപിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഡിഎംകെ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്.ഡിഎംകെയുടെ പെട്ടെന്നുള്ള തീരുമാനം കരുണാനിധിയുടെ മറ്റൊരു മകനായ എംകെ സ്റ്റാലിന്റെ സ്വാധീനത്താലാണെന്ന നിലപാടാണ് അഴഗിരിയ്ക്കുള്ളത്. മറ്റ് മന്ത്രിമാര്‍ക്കൊപ്പം രാജിക്കത്ത് നല്‍കാതെ അഴഗിരി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications