ഇടുക്കിയില്‍ ബസപകടം: 8 വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുവനന്തപുരം വെള്ളനാട് വിക്രം സാരാഭായ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. 45 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷനിലെ വിദ്യാര്‍ത്ഥികളാണ് വിനോദ യാത്രയ്ക്ക് പോയത്. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 39 വിദ്യാര്‍ത്ഥികളും രണ്ട് രക്ഷകര്‍ത്താക്കളും ബസ്സില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കുട്ടികള്‍ കൂടെ ഉണ്ടായിരുന്നതായി യാത്രാസംഘത്തില്‍ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
മൃതദേഹങ്ങള്‍ രാജാക്കാടിലേയും അടിമാലിയിലെയും ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആകെയുണ്ടായിരുന്ന അമ്പത് യാത്രക്കാരില്‍ 40 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി സ്വദേശി ഷൈജു, ശാസ്തമംഗലം സ്വദേശി ശ്രീജേഷ്, നന്ദന്‍കോട് സ്വദേശി ജിതിന്‍, കവടിയാര്‍ സ്വദേശി വിഘ്‌നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
എന്നാല്‍ കോളേജിന്റെ അറിവോടെയല്ല കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ജാന പ്രതികരിച്ചു. ഒരു അധ്യാപകന്‍ പോലും യാത്രാസംഘത്തില്‍ ഇല്ല. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത് എന്ന് പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോളേജിന്റെ അനുവാദത്തോടെയല്ല ഇവര്‍ യാത്ര പുറപ്പെട്ടതെന്നതിനാലാണ് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ വൈകുന്നത്.












Click it and Unblock the Notifications