കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; സംസ്‌കാരം വൈകിട്ട് 4ന്

Google Oneindia Malayalam News

Sukumari
ചെന്നൈ: അന്തരിച്ച പ്രശസ്ത നടി സുകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ചു. തുടര്‍ന്ന് ടി നഗറിലെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വൈകുന്നേരം 4ന് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. മന്ത്രി കെ ബി ഗണേഷ് കുമാര്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

തന്റെ അന്ത്യ വിശ്രമം കേരളത്തില്‍ വേണമെന്നായിരുന്നു മലയാളത്തിന്റെ സ്വന്തം സുകുമാരിയമ്മയുടെ ആഗ്രഹം. എന്നാല്‍ എംബാം ചെയ്ത ശരീരം കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പന്ത്രണ്ട് മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം സൂക്ഷിക്കാന്‍ കഴിയില്ല എന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. തുടര്‍ന്നാണ് ചെന്നൈയില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.

ഇന്നലെ വൈകുന്നേരമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുകുമാരി അന്തരിച്ചത്. പൂജാമുറിയില്‍ നിന്നും പൊള്ളലേറ്റതിനെ തുടര്‍ന്ന് സുകുമാരിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സര്‍്ജറിയും ഒപ്പം വൃക്ക തകരാറിലായതിനാല്‍ ഡയാലിസിസും നടത്തിയിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം സുകുമാരിയെ തേടിയെത്തിയത്. മരണസമയത്ത് മകന്‍ ഡോ. സുരേഷും കൂടെയുണ്ടായിരുന്നു.

സുകുമാരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. അന്തരിച്ച ഭീംസിംഗാണ് സുകുമാരിയുടെ ഭര്‍ത്താവ്. തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന നടിയെയാണ് അക്ഷരാര്‍ത്ഥത്തില്‍ സുകുമാരിയുടെ വിയോഗത്തിലൂടെ ന്ഷ്ടമായിരിക്കുന്നത്. മഹാനടന്‍മാര്‍ എന്നുമാത്രം പറഞ്ഞു ശീലിച്ച മലയാളത്തിലെ പകരം വെക്കാനാളില്ലാത്ത മഹാനടിയായിരുന്നു സുകുമാരി.

English summary
Veteran Malayalam actress Sukumari's funeral will take place in Chennai, 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X