കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുള വിമാനത്താവള നിര്‍മാണത്തിന് സ്റ്റേ

Google Oneindia Malayalam News

Aranmula
ദില്ലി: ആറന്‍മുള വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രിം കോടതിയുടെ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. എയര്‍പോര്‍ട്ടിന്റെ നിര്‍മാണം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മേഖലയില്‍ ഇപ്പോള്‍ ശക്തമായ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

കൃഷി ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി വാദികളും ആരോപിക്കുന്നുണ്ട്.

നാലായിരത്തോളം എക്കറില്‍ ജലമൊഴുക്ക് തടസ്സപ്പെടുത്തി കൊണ്ടു വരുന്ന പദ്ധതി വരള്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നും പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാറുകളും പദ്ധതിക്ക് അനുകൂലമായ നിലപാടുകളാണെടുത്തിരുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും പദ്ധതി പ്രമോട്ടര്‍മാരായ കെജിഎസ് ഗ്രൂപ്പിനും നോട്ടീസയ്ക്കാന്‍ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പദ്ധതിയ്ക്ക് അനുമതി നല്‍കിയത്. പദ്ധതിയ്ക്കായി പ്രദേശത്തെ വ്യവസായിക മേഖലയായി പ്രഖ്യാപിച്ചതും വിവാദമായിരുന്നു.

മേധാ പട്കറെ പോലുള്ള പരിസ്ഥിതിവാദി പ്രവര്‍ത്തകര്‍ എന്തു വിലകൊടുത്തും തടയേണ്ട ഒരു പദ്ധതിയായി ആറന്മുള വിമാനത്താവള പദ്ധതിയെ വിശേഷിപ്പിച്ചിട്ടുണ്ട്. ബിജെപിയെ പോലെ ചില ഒറ്റപ്പെട്ട കക്ഷികള്‍ മാത്രമാണ് ജനകീയ സമരത്തിന് പിന്തുണ കൊടുക്കുന്നത്.

English summary
The National Green Tribunal has stayed the construction of the Aranmula airport project in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X