Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒത്തുതീര്‍പ്പ്; ഗണേഷ് പരസ്യമായി മാപ്പ് പറയും

ganesh
തിരുവനന്തപുരം: ഗണേഷ് കുമാര്‍ - യാമിനി തങ്കച്ചി കുടുംബവഴക്ക് ഒത്തുതീര്‍പ്പിന് വഴി തെളിയുന്നു. പ്രശ്‌നം കോടതിക്ക് പുറത്ത് ഒതുക്കിത്തീര്‍ക്കാനാണ് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗണേഷ് കുമാര്‍ യാമിനി തങ്കച്ചിയോട് പരസ്യമായി മാപ്പ് പറയാമെന്ന ധാരണയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തുന്നത്. ഗണേഷ് മാപ്പു പറയണം എന്ന് യാമിനി തങ്കച്ചി ആവശ്യപ്പെടുകയായിരുന്നു.

യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും നേരത്തെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സമയത്ത് നടപ്പിലാക്കാത്തതിനുമാണ് മാപ്പ് പറയുക. യാമിനി വനം മാഫിയയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് ഗണേഷ് കുമാര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇരുകക്ഷികളും കേസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കും. യാമിനി തങ്കച്ചിക്കെതിരെ നല്‍കിയ പരാതി ഗണേഷ് കുമാര്‍ ഇന്ന് പിന്‍വലിക്കും.

ഗണേഷ് കുമാറിനെതിരായി നല്‍കിയ ഗാര്‍ഹിക പീഡന പരാതി യാമിനി തങ്കച്ചി പിന്‍വലിക്കും. പ്രതിമാസ ജീവനാംശവും പണവും ആവശ്യപ്പെട്ടത് യാമിനി തങ്കച്ചിയും ഒഴിവാക്കും. യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇരുവരും പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതികളും പിന്‍വലിച്ചേക്കും.

നേരത്തെ ഗണേഷ് വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടതിയെ സമീപിച്ചത് എന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമുണ്ടാക്കിയത്. എന്നാല്‍ ഗണേഷ് വിഷയത്തില്‍ സങ്കടപ്പെട്ടില്ലെങ്കിലും പ്രതിപക്ഷം സന്തോഷിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+