കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികസേന ആസ്ഥാനത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

rape
കൊച്ചി: കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. നാവികസേന ആസ്ഥാനത്ത് വെച്ച് ഭര്‍ത്താവ് തന്നെ ഉന്നതോദ്യോഗസ്ഥര്‍ക്ക് കാഴ്ചവെച്ചതായും യുവതി വെളിപ്പെടുത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാവിക സേനയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സ്ഥാനക്കയറ്റത്തിന് വേണ്ടിയാണ് നേവി ഉദ്യോഗസ്ഥനായ രവികിരണ്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാഴ്ചവെച്ചത്. നിരവധി തവണ സീനിയര്‍ ഓഫീസര്‍മാര്‍ക്ക് കീഴ്‌പ്പെടാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ച തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചു. ശാരീരികമായും മാനസികമായും തന്നെ പല പ്രാവശ്യം ഉപദ്രവിച്ചു - രവി കിരണിന്റെ ഭാര്യ കൊച്ചി ഹാര്‍ബര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഇത് പുറത്തു പറയുമെന്ന് പറഞ്ഞ തന്നെ മുറിയില്‍ കെട്ടിയിട്ട് പൂട്ടി. മരുന്ന് കുത്തി വെച്ച് ബോധം കെടുത്തി. ഭര്‍ത്താവ് രവി കിരണിനെയും ഒരു സീനിയര്‍ ഓഫീസറുടെ ഭാര്യയെയും സംശയം തോന്നുന്ന രീതിയില്‍ ഒരുമിച്ച് കണ്ടതിന് ശേഷമാണ് തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നത്. രവി കിരണിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തതായും യുവതി അറിയിച്ചു. തനിക്ക് വധഭീഷണിയുണ്ട്. തെളിവുകള്‍ നശിപ്പിക്കാനാണ് നാവികസേന ശ്രമിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രവികിരണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി വെറും കുടുംബ വഴക്കിന്റെ ഭാഗം മാത്രമാണെന്ന് നാവികസേന ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

English summary
Kochi Police registered case against 10 navy officers in rape case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X