കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുകേശം; സമസ്തയും ലീഗും വെടിനിര്‍ത്തുമോ

Google Oneindia Malayalam News

muslim league
കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സമസ്ത - ലീഗ് പോരിന് താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവങ്മൂലം പരിശോധിക്കും എന്ന കരാറാണ് പ്രശനപരിഹാരത്തിന് വഴിതെളിഞ്ഞത്. എന്നാല്‍ സമസ്തയും മുസ്ലിം ലീഗും ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തും എന്ന് കരുതാന്‍ തരമില്ല. എന്തായാലും ഉറപ്പുകൊടുത്തത് കൊണ്ട് ലീഗിന് മെച്ചമായി. ലീഗിനെതിരായ പ്രക്ഷോഭങ്ങള്‍ നിര്‍ത്താമെന്ന് പാണക്കാട് തങ്ങള്‍ക്ക് സമസ്ത നേതാക്കള്‍ ഉറപ്പുകൊടുത്തു.

രണ്ട് മാസം സമയം വേണമെന്നാണ് ലീഗ് സമസ്തയോട് ആവശ്യപ്പെട്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. കാന്തപുരത്തിന്റെ കയ്യിലുള്ള മുടിയെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിശ്വാസങ്ങളെ തൊട്ടുകളിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കാന്തപുരത്തെ പരോക്ഷമായി സഹായിക്കുകയാണ് സര്‍ക്കാര്‍ എന്ന് അന്നുതന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിലപാട് സത്യവിരുദ്ധമാണ് എന്ന പരാതിയുമായി സമസ്തയും രംഗത്ത് വന്നിരുന്നു. അന്ന് പിണറായി വിജയനെ പുകഴ്ത്തിപ്പറഞ്ഞ സമസ്തയെ കൂടെ ചേര്‍ക്കാന്‍ വേണ്ടിയാണ് മുസ്ലിം ലീഗ് തിരുകേശ വിഷയത്തില്‍ പുതിയ താരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

എന്താണീ തിരുകേശം?

പ്രമുഖ ഇസ്ലാം പണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സൗദിയിലെ ഒരു പണ്ഡിതന്‍ കൊടുത്തതാണ് ഈ തിരുകേശം. പ്രവാചകന്റെ മുടിയുടെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്താനും സൂക്ഷിയ്ക്കാനും വേണ്ടി കോഴിക്കോട് ഒരു പള്ളി പണിയാന്‍ കാന്തപുരം തീരുമാനിച്ചു. നാല്‍പത് കോടിയോളം രൂപയാണ് ഇതിന് വേണ്ടിയിരുന്നത്. ഇതിന്റെ പേരില്‍ കേരളത്തിലും ഗള്‍ഫിലും വന്‍തോതില്‍ പിരിവും ആരംഭിച്ചതോടെ മുസ്ലീം സമുദായത്തിലെ മറ്റു പ്രമുഖ പണ്ഡിതരും സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തി.

മുടി വ്യാജമാണെന്നും കാന്തപുരത്തിന്റേത് തട്ടിപ്പുമാണെന്നും അവര്‍ ആക്ഷേപിച്ചു. എന്നാല്‍ മുടി പ്രവാചകന്റേതാണെന്നും അത് കത്തിച്ചാല്‍ കത്തില്ലെന്നും കാന്തപുരം പറഞ്ഞു. എന്നാല്‍ മുടി കത്തിച്ച് പരീക്ഷണം നടത്താന്‍ അദ്ദേഹം ഒട്ട് സമ്മതിച്ചതും ഇല്ല.

English summary
Muslim League assured Samastha that they will check the affidavit in High court in Prophet's hair,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X