കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം, ചെചന്‍ സ്വാതന്ത്ര്യം ലക്ഷ്യം

  • By Meera Balan
Google Oneindia Malayalam News

Dzhokhar Tsarnaev
വാഷിംഗ്ടണ്‍: ചെചന്‍, ഇസ്ലാം സ്വാതന്ത്ര്യം ലക്ഷ്യം വച്ചായിരുന്നു 2013 ഏപ്രില്‍ 15 തിങ്കളാഴ്ച ഉണ്ടായ ബോസ്റ്റന്‍ മാരത്താണ്‍ സ്ഫോടനം നടത്തിയതെന്ന് തെളിവുകള്‍ വെളിപ്പെടുത്തുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചെച്നിയ ദേശക്കാരായ മുസ്ലിം മത വിശ്വാസികളാണെന്നാണ് യു എസ് അവകാശപ്പെടുന്നത്.

മുസ്ലിം, ചെചന്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പല പോസ്ററുകളും ഈ ചെചന്‍ സഹോദരന്മാര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നടത്തിയാതായി കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതി ദോക്കര്‍ സര്‍നേവ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍, ചെചെന്‍ വെബ്‌സൈറ്റുകള്‍ എന്നിവയിലാണ് ഇസ്ലാം അനുകൂല പോസ്റ്റുകള്‍ നടത്തിയിരുന്നത്. റഷ്യന്‍

സര്‍നേവും തന്റെ സഹോദരനും ഉള്‍പ്പെട്ട സംഘമാണ് ബോംബ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഇയാളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതിലൂടെ കടുത്ത ഇസ്ലാം മത വിശ്വാസിയാണെന്ന നിഗമനത്തിലെത്തുകയാണ് പോലീസ്.മികച്ച വിദ്യാഭ്യാസം ലഭിച്ച സര്‍നേവ് തന്റെ ലോകത്തെക്കുറിച്ചുളള കാഴ്ചപ്പാടിനെപ്പറ്റി സൈറ്റില്‍ എഴുതിയിരിക്കുന്നത് 'ലോകമെന്നാല്‍ ഇസ്ലാമാണ് ' എന്നാണ്. പണത്തിനും കരിയറിവനും നല്‍കുന്ന പ്രധാന്യത്തെപ്പറ്റിയും ഇയാള്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ എഴുതിയിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇതുവരേയും സമാധാനം ലഭിക്കാത്ത രാജ്യങ്ങളെപ്പറ്റിയും ഇയാള്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല ഇയാള്‍ ചെചെനിലെ ബോക്‌സര്‍ ആണെന്നും സൈറ്റിലെ ദ്യശ്യങ്ങളില്‍ പറയുന്നു.

തനിക്ക് ഇത്രയും കാലമായിട്ടും ഒരു അമേരിക്കന്‍ സുഹൃത്ത് പോലും ഇല്ലെന്നും എന്തെന്നാല്‍ അവരെ മനസിലാക്കാന്‍ തനിക്ക് അറിയില്ലെന്നും സര്‍നേവ് പറയുന്നു. ഇയാളുടെ സഹോദരനെ അമേരിക്കന്‍ പോലീസ് വെടിവെച്ച് കൊന്നിരുന്നു.

ചെച്നിയയില്‍ നിന്ന് യു എസിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയവരാണ് ഇവര്‍. ചെചെന്‍ റിപ്പബ്ളി ക്ക് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രേദേശമായിരുന്നു.എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇത് സ്വതന്ത്രരാജ്യമായി . രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെയാണ് ചെചെന്‍ സ്വതന്ത്രമാകുന്നത്. എന്നാല്‍ ഒരു പരമാധികാര രാഷട്രമായ ചെചെനുമേല്‍ ഇപ്പോഴും റഷ്യ തങ്ങളുടെ ആധിപത്യം തുടരുകയാണെന്നാണ് ആരോപണം. രാഷ്ട്രത്തിന്റെ തെക്ക് പര്‍വ്വതപ്രദേശങ്ങളില്‍ ചെച്‌നിയന്‍ പൗരന്‍മാരും റഷ്യന്‍ സൈന്യവും തമ്മില്‍ ഏറ്റ്മുട്ടാറുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ക്രിസ്തുമതത്തിനുമെതിരെ ചെച്‌നിയക്കാര്‍ക്ക് കടുത്ത വൈരാഗ്യം നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടതും അല്ലാത്തതുമായി റഷ്യയ്ക്ക് നേരെ പലതവണ ചെച്‌നിയന്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെച്‌നിയയിലെ ജനസംഖ്യയിലധികം പേരും സുന്നി മുസ്ലീങ്ങളാണ്.

ചെചന്‍കാരനായ പ്രതിയെ പിടികൂടാന്‍ സഹായിച്ച വീഡിയൊ കാണൂ

English summary
Boston bombing suspect Dzhokhar Tsarnaev posted links to Islamic websites and others calling for Chechen independence on what appears to be his page on a Russian language social networking site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X