ഭര്‍ത്താവിന്‍റെ കഴുത്തറുത്ത സത്രീ തൂങ്ങി മരിച്ചു
കോയന്പത്തൂര്‍: ഭാര്യയും ഭര്‍ത്താവും തമ്മിലുളള വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ കഴുത്ത് അറുത്ത ശേഷം തൂങ്ങി മരിച്ചു. കോയന്പപത്തൂരിന് സമീപം നരസിംഹനായ്ക്കന്‍ പാളയത്തിനടുത്താണ് സംഭവം നടന്നത്.
ഭര്‍ത്താവിന്റെ സ്വഭാവ ശുദ്ധിയെപ്പറ്റി സംശയമുളള നാഗരത്തിനവും (46) ഭര്‍ത്താവായ സെല്‍വരാജും (55) തമ്മില്‍ നിത്യേന വഴക്കാണ്.സംഭവം നടക്കുന്ന ഏപ്രില്‍ 23 ചൊവ്വാഴ്ചയും ഇരുവരും തമ്മില്‍ രാത്രി ഏറെ നേരം വഴക്കിട്ടിരുന്നു. ഒടുവില്‍ നാഗരത്തിനം കത്തിയെടുത്ത് സെല്‍വരാജിന്റെ കഴുത്ത് മുറിയ്ക്കുകയായിരുന്നു.
സെല്‍വ രാജ് മുറിവേറ്റ കഴുത്തുമായി സമീപത്ത് താമസിയ്ക്കുന്ന മകള്‍ ചെന്പകവല്ലിയുടെ അടുത്തേക്കോടി. ഇയാളെ ആവരംപാളയത്തിനടുത്തുളള രാമകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
എന്നാല്‍ സെല്‍വരാജ് മരിച്ചുകാണും എന്ന തോന്നലാണ് നാഗരത്തിനത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കഴുത്തിനേറ്റ മുറിവ് വളരെ ആഴത്തിലുളളതാണെന്ന് കരുതി സെല്‍വരാജിനെ ആശുപത്രിയില്‍ കൊണ്ട് പോയ ഉടന്‍ തന്നെ നാഗരത്തിനം വീടിനുള്ളില്‍ കയറി തൂങ്ങുകയായിരുന്നു.
നാഗരത്തിനത്തിനത്തിന്റെ മൃതദേഹം കോമ്പത്തൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ് മാര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. നാഗരത്തിനം സെല്‍വരാജ് ദമ്പതികള്‍ക്ക് നന്ദകുമാര്‍(ചെന്നൈ), ചെമ്പകവല്ലീ എന്നീ രണ്ട് മക്കളാണുള്ളത്.പരുക്കേറ്റ സെല്‍വരാജ് കര്‍ഷകനാണ്. പെരിനായ്ക്കന്‍പാളയെ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications