അമ്പലത്തിലെ പൂജാരിമാരെ ചുട്ടുകൊന്നു

സിര്‍സ കാലാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശമാണിത്.രാമചന്ദ്രന്‍, കൃഷ്ണദാസ് എന്നീ പൂരോഹിതരെ മൃഗീയമായി വെട്ടുകയായിരുന്നു. മരണവുമായി മല്ലടിയ്ക്കുകയായിരുന്ന അവരെ ക്ഷേത്രത്തിലെ വലിയ ഹോമകുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീ ആളികത്തിക്കുകയും ചെയ്തു-എസ്പി രാകേഷ് ശങ്കര്‍ അറിയിച്ചു.
രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും രക്തവും കണ്ടെത്തിയത്. പോലിസെത്തുമ്പോള്‍ ഒരു വന്‍ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. അജ്ഞാതസംഘം കൊലപ്പെടുത്തിയെന്ന രീതിയിലാണ് അന്വേഷണം നീങ്ങുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്നാണ് പോലിസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
രണ്ടു പുരോഹിതരും ഉറങ്ങുന്ന സമയത്താണ് ആക്രമണമുണ്ടായത്. അതിനര്‍ത്ഥം രണ്ടു പേര്‍ക്കും അറിയുന്ന ഒരാള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നു തന്നെയാണ്. ബലാദീന്‍ എന്ന കാണാതായ പുരോഹിതനുനേരെ സംശയത്തിന്റെ നിഴല്‍ നീങ്ങുന്നത് ഈ സാഹചര്യത്തിലാണ്. പൂജാരിമാരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലും ബലാദീന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications