കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസ് എന്‍ഐഎയ്ക്ക് വിടാതിരിക്കാന്‍ സമ്മര്‍ദ്ദം

Google Oneindia Malayalam News

തൃശൂര്‍: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊടുക്കാനുള്ള സാധ്യത കുറയുന്നു. സ്‌ഫോടകവസ്തു നിരോധനിയമം, ആയുധനിയന്ത്രണ നിയമം, തീവ്രവാദ വിരുദ്ധ നിയമം, മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരം കേസ് ഒതുക്കി ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ ഒഴിവാക്കാനാണ് ഭരണമുന്നണിയിലെ ചിലരുടെ ശ്രമം.

നേരത്തെ മുസ്ലീം ലീഗും പോപ്പുലര്‍ ഫ്രണ്ടും ഏറ്റുമുട്ടല്‍ നടന്നിരുന്ന പ്രദേശമാണിതെങ്കിലും കഴിഞ്ഞ കുറെ കാലങ്ങളായി ഭരണമുന്നണിയിലെ ഒരു പ്രമുഖ നേതാവിന്റെ ഒത്താശയോടെ ഇവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തിയാല്‍ ഈ കേസ് എന്‍ഐഎയ്ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

SDPI March

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പോപ്പുലര്‍ഫ്രണ്ട് രാഷ്ട്രീയമുഖമായ എസ്ഡിപിഐയെ പിണക്കുന്നതിന് യുഡിഎഫ് ആഗ്രഹിക്കുകയില്ല. കാരണം കുറച്ച് പ്രവര്‍ത്തകരെ ഉള്ളൂവെങ്കിലും ഉറച്ചുവോട്ടുകളാണ് എസ്ഡിപിഐക്കുള്ളത്. കാഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ചില മണ്ഡലങ്ങളിലെങ്കിലും വിധിയെഴുത്തിനെ സ്വാധീനീക്കാന്‍ ഇവര്‍ക്കാകും.

അതേ സമയം വിദേശകറന്‍സിയും ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെത്തിയതിനാല്‍ അത്രയെളുപ്പത്തില്‍ ആഭ്യന്തരവകുപ്പിന് കേസ് ഒതുക്കാന്‍ സാധിക്കില്ല. സമാധാനപരമായി വ്യായാമം നടത്തുകയായിരുന്ന പ്രവര്‍ത്തകരെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് എസ്ഡിപിഐ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇത് മതത്തിനെതിരേയുള്ള ഗൂഡാലോചനയാണെന്ന പതിവു നമ്പറാണ് എസ്ഡിപിഐ പയറ്റുന്നത്. നിരപരാധികളെ കുടുക്കാനുള്ള എതിരാളികളുടെ അടവാണിതെന്നും അവര്‍ ആരോപിക്കുന്നു.

English summary
Popularfront terror camp case could not be handed over to the National Investigation Agency, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X