കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കര്‍ണാടകയില്‍; ബിജെപിക്ക് പ്രതീക്ഷ

Google Oneindia Malayalam News

karnataka
ബാംഗ്ലൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ കര്‍ണാടകയില്‍ പ്രചാരണം പൊടിപൊടിക്കുകയാണ്. പ്രധാനപ്പെട്ട നേതാക്കളെയും കുടുംബക്കാരെയും വരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ബി ജെ പി ക്ക് കര്‍ണാടകയില്‍ ഒരവസരം കൂടി നല്‍കില്ല എന്ന വാശിയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി എ ഐ സി സി വൈസ് പ്രസിഡണ്ടായ ശേഷം വരുന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്.

കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രതാരണത്തിനെത്തി. രാഹുല്‍ രൂക്ഷമായ ഭാഷയിലാണ് ബി ജെ പി സര്‍ക്കാരിനെ ആക്രമിച്ചത്. അഴിമതിയുടെ കാര്യത്തില്‍ ലോകത്ത് തന്നെ റെക്കോര്‍ഡിട്ട സര്‍ക്കാരായിരിക്കും കര്‍ണാടകയിലേത് എന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്ന രാഹുലിന് മുഖം മിനുക്കാന്‍ വീണുകിട്ടുന്ന അവസരം കൂടിയാണ് കര്‍ണാടകയിലേത്.

എന്നാല്‍ തെക്കേ ഇന്ത്യയിലെ തങ്ങളുടെ ആദ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. പുതിയ പാര്‍ട്ടി ഉണ്ടാക്കി പിരിഞ്ഞുപോയ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെയും ബി ജെ പിക്ക് പേടിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനെ എതിരിടാന്‍ ഗാന്ധികുടുംബത്തില്‍ നിന്ന് തന്നെയുള്ള തങ്ങളുടെ പുതിയ ജനറല്‍ സെക്രട്ടറി വരുണ്‍ ഗാന്ധിയെ ആണ് ബി ജെ പി രംഗത്തിറക്കുന്നത്.

എന്നാല്‍ ബി ജെ പി കര്‍ണാടക തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന എന്‍ ഡി എ കണ്‍വീനര്‍ ശരദ് യാദവിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയാകും. കോണ്‍ഗ്രസിനും കെ ജെ പിക്കും പുറമേ ജനതാദളും ബി ജെ പി വിമതരും പാര്‍ട്ടിക്ക് കനത്ത തലവേദന സൃഷ്ടിക്കുന്ന സമയം കൂടിയാണിത്. മെയ് അഞ്ചിനാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 8ന്.

English summary
Different parties playing different strategies for upcoming assembly election in Karnataka,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X