കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വധശ്രമം; രമയെ ചോദ്യംചെയ്തു

Google Oneindia Malayalam News

Rema and Pinarayi
വടകര: പിണറായി വിജയന്റെ വീടിന് സമീപം തോക്കുമായി ആളെ പിടികൂടിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ ചോദ്യം ചെയ്തു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് ഏപ്രില്‍ നാലിനാണ് സംശയകരമായ സാഹചര്യത്തില്‍ 75 കാരനെ പിടികൂടിയത്. തോക്കും വെട്ടുകത്തിയും ഇയാളില്‍ നി്ന്നും പിടിച്ചെടുത്തിരുന്നു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കെ കെ രമയെ ചോദ്യം ചെയ്തത്. രമയുടെ പിതാവ് കെ കെ മാധവനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. എന്നാല്‍ പിടിയിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അറിയില്ലെന്ന് ഇരുവരും മൊഴിനല്‍കി. അന്വേഷണത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും പൂര്‍ണമായ സഹകരണം ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞു.

അറസ്റ്റിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്ക് ആര്‍ എം പിയുമായി ബന്ധമുണ്ടെന്ന സി പി എമ്മിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്തത്. കണ്ണൂര്‍ ക്രൈബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വെള്ളിയാഴ്ച മറ്റ് രണ്ട് ആര്‍ എം പി പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് പിണറായി വീട്ടില്‍ എത്താനിരിക്കെയാണ് ഏപ്രില്‍ നാലിന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ സംശയകരമായ രീതിയില്‍ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പരിശോധിച്ചു. അപ്പോഴാണ് കൈയ്യിലെ സഞ്ചിയില്‍ നിന്നും കൊടുവാള്‍ കണ്ടെത്തിയത്. പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്. തുടര്‍ന്ന് നാ്ട്ടുകാര്‍ ചോദ്യം ചെയതപ്പോഴാണ് ഇയാള്‍ കൈവശം തോക്കുമുണ്ടെന്ന് വെളിപ്പെടുത്തിയത്.

English summary
Crime Branch team questioned KK Rama and her fatherin relation with murder attempt against Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X