വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊന്നു

പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമികള്‍ പെണ്‍കുട്ടിയ കൂട്ടമാനഭംഗം ചെയ്ത ശേഷം അര്‍ദ്ധനഗ്നയാക്കി കൃഷിയിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കല്ലുകൊണ്ട് ഇടിച്ച് പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കി. ശരീരത്തില്‍ മറാത്ത എന്ന് മുദ്രകുത്തുകയും ചെയ്തു.
ഗവണ്‍മെന്റ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് സംഘം തിരച്ചില്‍ ആരംഭിച്ചതായി പോലീസ് കമ്മീഷണര്‍ മുനീഷ് മൗഗില്‍ പറഞ്ഞു.
പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബല്‍ഗാമില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. നേരത്തെ ജനവരിയില്‍ പി യു സി വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ മൃതദേഹം കത്തിച്ചിരുന്നു.












Click it and Unblock the Notifications