കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ ഭൂചലനം, ഉത്തരേന്ത്യ കുലുങ്ങി

Google Oneindia Malayalam News

Earthquake
ദില്ലി: ജമ്മു കാശ്മീരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഇളക്കത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യ മുഴുവന്‍ അനുഭവപ്പെട്ടു. കാശ്മീര്‍-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയാണ് പ്രഭവകേന്ദ്രം.

പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് കാശ്മീരിലെ ആറോളം കെട്ടിടങ്ങള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകളുണ്ടായിട്ടുണ്ട്. പ്രഭവകേന്ദ്രത്തിനടുത്തുള്ള ഭദര്‍വാഹിലെ കെട്ടിടങ്ങളില്‍ കമ്പനം കാര്യമായി അനുഭവപ്പെട്ടു. ശ്രീനഗര്‍ പോലുള്ള പ്രദേശങ്ങളില്‍ ആളുകള്‍ ഭയചകിതരായ തെരുവിലേക്കിറങ്ങി.

ദില്ലിയും പഞ്ചാബും അടക്കം ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട പ്രദേശങ്ങലിലെല്ലാം തന്നെ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. പ്രകമ്പനങ്ങള്‍ 20 മുതല്‍ 25 സെക്കന്റ് വരെ നീണ്ടതാണ് ആശങ്ക വര്‍ധിപ്പിച്ചത്. ഗുഡ്ഗാവില്‍ നിന്നും നോയിഡയില്‍ നിന്നും ആര്‍ക്കും പരിക്കേറ്റതായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ഏപ്രില്‍ 24നും ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്നും ദില്ലിയും ശ്രീനഗറും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കമ്പനം അനുഭവപ്പെട്ത്. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ കുലുക്കത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താന്‍ അതിര്‍ത്തിയായിരുന്നു.

English summary
Tremors were felt in parts of North India as a mild earthquake hit Jammu and Kashmir on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X