കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ 600 ചൈനക്കാര്‍

  • By Lakshmi
Google Oneindia Malayalam News

Mars
ബെയ്ജിങ്: ആഗോളതലത്തിലുള്ള കുടിയേറ്റത്തിന്റെ കാര്യത്തില്‍ ചൈനക്കാര്‍ മുന്നിലാണ്, ലോകത്തിന്റെ ഏത് ഭാഗത്തുചെന്നാലും ഇവരെ കാണാനും കഴിയും. ഇപ്പോള്‍ ഭൂമിയ്ക്ക് പുറത്തേയ്ക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈനക്കാര്‍. അത്ഭുതപ്പെടേണ്ട. ചൊവ്വയില്‍ കുടിയേറാനായി അറുനൂറിലേറെ ചൈനക്കാരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ചൊവ്വയില്‍ മനുഷ്യവാസമുറപ്പിക്കാനുള്ള ഡച്ച് ഏറോസ്‌പേസ് പ്രൊജക്ടിലേയ്ക്കാണ് ചൈനക്കാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍സ് വണ്‍ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ചൊവ്വയില്‍ സ്ഥിരതാമസത്തിനായി അപേക്ഷ ക്ഷണിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മൊത്തം 20,000 അപേക്ഷകളാണത്രേ ലഭിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ ഇക്കൂട്ടതിലുണ്ട്. ചൈനയില്‍ നിന്നുമാത്രം അറുനൂറില്‍പ്പരം അപേക്ഷകളാണ് വന്നത്, അക്കൂട്ടത്തില്‍ യുവജനങ്ങളുമുണ്ട്.

2023ല്‍ ചൊവ്വയില്‍ മനുഷ്യവാസമുറപ്പിക്കാനാണ് ഡച്ച് സംഘടയുടെ പദ്ധതി. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പദ്ധതിയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. മനുഷ്യവാസമില്ലാത്ത ചൊവ്വയില്‍ താമസിയ്ക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മാത്രമല്ല പദ്ധതിയില്‍ ചൊവ്വയില്‍ എത്തിക്കുമെന്നല്ലാതെ തിരിച്ച് ഭൂമിയില്‍ എത്തിക്കുമോയെന്നകാര്യം പറയുന്നില്ല.

എന്തൊക്കെയായാലും തങ്ങളുടെ പദ്ധതി വിജയമാകുമെന്നാണ് മാര്‍സ് വണ്ണിന്റെ സഹസ്ഥാപകനായ ബാസ് ലാന്‍സ്‌ഡോര്‍പ്പ് പറയുന്നത്. അഞ്ചുലക്ഷത്തോളം അപേക്ഷകളെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന 24മുതല്‍ 40വരെയുള്ളവപര്‍ക്ക് പരിശീലനം നല്‍കുമെന്നും ബാസ് പറയുന്നു. ടെലിവിഷനിലൂടെ വോട്ടെടുപ്പ് നടത്തിയാണത്രേ ചൊവ്വയില്‍ താമസിക്കുന്നതിനുള്ള ആദ്യ സംഘത്തെ തിരഞ്ഞെടുക്കുക. പദ്ധതിയ്ക്ക് 600 കോടി ഡോളര്‍ ചെലവാകുമെന്നാണ് കരുതപ്പെടുന്നത്. ഈ തുക ടെലിവിഷനിലെ തല്‍സമയ സംപ്രേഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ബാസ് പറയുന്നു.

അതേസമയം 2030ല്‍ ചൊവ്വ പര്യവേഷണം നടത്താനൊരുങ്ങുകയാണ് ചൈന. മൂന്ന് ഘട്ടങ്ങളായിയുള്ള ചൊവ്വ ദൗത്യത്തിനാണ് ചൈന പദ്ധതിയൊരുക്കിയിരിക്കുന്നത്. റിമോര്‍ട്ട് സെന്‍സിങ്, സോഫ്റ്റ് ലാന്‍ഡിങ്, എക്‌സ്‌പ്ലോറേഷന്‍, റിട്ടേണ്‍ എന്നിങ്ങനെയാണ് ചൈനയുടെ ചൊവ്വ ദൗത്യത്തിന്റെ മൂന്ന് ഘട്ടങ്ങള്‍.

English summary
Over 600 Chinese have applied to join an ambitious Dutch aerospace project that plans to send humans on a one-way trip to Mars for permanent settlement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X