ഫേസ് ബുക്കും ട്വിറ്ററും പൊലീസ് നിരീക്ഷണത്തില്‍

സെന്‍ട്രല്‍ ഇന്റലിജന്‍സ് വിഭാഗവുമായി ചേര്‍ന്നാണ് പൊലീസ് ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഒരാഴ്ചയ്ക്ക് മുന്‍പ് ചെന്നൈ പൊലീസ് ഒരു ഫേയ്‌സ് ബുക്ക് അക്കൗണ്ട് തുടങ്ങി. ഈ അക്കൗണ്ടില്‍ ജനങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗില്‍ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയും ദുരുപയോഗങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് നല്‍കും.
മാത്രമല്ല സുതാര്യമായി ലഭിക്കുന്ന വിവരങ്ങള്‍, സംശയാസ്പദമായ നീക്കങ്ങള്‍ എന്നിവ സംഘം കണ്ടെത്തുകയും ഉടന്‍തന്നെ അതിനുവേണ്ട നടപടികള്‍ എടുക്കകയും ചെയ്യും. സോഷ്യല്‍ മീഡിയവഴി മടക്കുന്ന തീവ്രവാദ പ്രചാരണങ്ങള്‍, സന്ദേശങ്ങള്‍, അപമാനിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ എന്നിവ പൊലീസിന് തങ്ങളുടെ അക്കൗണ്ടിലൂടെ കണ്ടെത്താനാകും.
എന്നാല്‍ ഒരാളുടെ അക്കൗണ്ടിലേക്ക് കടന്നുകയറി സ്വകാര്യതയെ നശിപ്പിക്കാനല്ല സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. മറ്റോരാളിന്റെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കുന്ന വിവരങ്ങളെയാണ് സംഘം നിരീക്ഷിക്കക.
തമിഴ്‌നാട്ടില്‍ ഇടയ്ക്ക് ഉണ്ടായ ശ്രീലങ്ക വിരുദ്ധവികാരം പെട്ടന്ന് ജനങ്ങള്‍ക്കിടയിലേക്ക് പകരുന്നതിന്് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കാരണമായി.തമിഴ് വികാരത്തെ ഉണര്‍ത്തുന്ന തരത്തില്‍ പല ചിത്രങ്ങളും മറ്റുമടങ്ങിയ പോസ്റ്റുകളും വീഡിയോകളും ഈ കാലയളവില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പ്രചരിച്ചിരുന്നു.
ഇത്തരം സംഭവങ്ങളാണ് പൊലീസിനെ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ നിരീക്ഷിക്കുന്നതിലേക്ക് പ്രേരിപ്പിച്ചത്. ഒരു ജോയിന്റ് കമമീഷണറാണ് ഇതിന് നേതൃത്വം നല്‍കുന്നത്.മാത്രമല്ല തങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയുടെ വിജയത്തിനായി ഒരു വെബ്‌സൈറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്യുന്നുണ്ട്.












Click it and Unblock the Notifications