സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും

സരബ്ജിത് സിംങ് തീവ്രവാദിയല്ലെന്നും വാഗ അതിര്‍ത്തി നുഴഞ്ഞു കയറിയതിന അറസ്റ്റ് ചെയ്ത സരബ്ജിത്തിന്റെ മേല്‍ 1990 ലെ ലാഹോര്‍ ബോംബ് സ്‌ഫോടന കുറ്റം ആരോപിക്കുകയായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.ഇതിനാല്‍ സരബ്ജിത്തിന് രക്തസാക്ഷിത്വം നല്‍കണമെന്നും സഹോദരി ദല്‍ബിര്‍ കൗര്‍ ആവശ്യപ്പെട്ടു.
1990 ലെ ലാഹോര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോട് ലഖ്പത് ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഇക്ബാല്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ശസ്ത്രക്രിയ കാത്തു കിടക്കുകയായിരുന്ന സരബ്ജിത്ത്.
എന്നാല്‍ ആന്തരിക രക്ത സ്രാവം നിലക്കാതെ ശാസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സരബ്ജിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന വാര്‍ത്തള്‍ പാകിസ്ഥാന്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications