സരബ്ജിത്ത് തീവ്രവാദിയല്ല രക്തസാക്ഷിയെന്ന് കുടുംബം
ദില്ലി:പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിംഗിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹത്തന്റെ കുടുംബാംഗങ്ങള്‍. അദ്ദേഹം തീവ്രവാദി ആയിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍.പാക്കിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ സരബ്ജിത്ത് സിംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
2013 മെയ് 2 ന് അതിരാവിലെ ഒരുമണിക്ക് ലാഹോറിലെ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ലാഹോര്‍ ജയിലില്‍ വച്ച് അതി ധാരുണമായി ആക്രമിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
സരബ്ജിത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും ആദരവ് നല്‍കണമെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ രാജ് കുമാര്‍ വെര്‍ക ദേശീയ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടു. മത്രമല്ല സരബ്ജിത്ത്‌സിംഗിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാജ് കുമാര്‍ വെര്‍ക ആവശ്യപ്പെട്ടു
സരബ്ജിത്ത് സിംഗിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സര്‍ക്കാര്‍ യോഗം ചേരുമെന്നും രാജ് കുമാര്‍ പറഞ്ഞു.
സരബ്ജിത്തിന്റെ ഭാര്യ സുഖ് പ്രീത് കൗര്‍ മക്കളായ പൂനവും സന്ദീപ് കൗറും സഹോദരി ദല്‍ബീര്‍ കൗര്‍ എന്നിവര്‍ ലാഹോറിലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
കൊലപാതക വാര്‍ത്ത അറിഞ്ഞ കുടുംബാംഗങ്ങള്‍ ഞെട്ടലിലാണെന്നും രാജ് കുമാര്‍ പറഞ്ഞു.
സരബ്ജിത്തിന്റെ കുടുംബം മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനേയും സുശീല്‍ കുമാര്‍ ഷിന്‍ഡെയെയും അറിയിച്ചിട്ടുണ്ടെന്നും രാജ് കുമാര്‍ പറഞ്ഞു












Click it and Unblock the Notifications