Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് കുട്ടികളടക്കം അഞ്ചുപേരെ പീഡിപ്പിച്ചു

rape
ലക്‌നൗ: ദില്ലിയില്‍ മാത്രമല്ല, രാജ്യത്താകമാനം ഇത് പീഡനങ്ങളുടെ കാലമാണ്. ഉത്തര്‍ പ്രദേശില്‍ വിവിധ ഇടങ്ങളിലായി പ്രായപൂര്‍ത്തിയാവാത്ത നാലു പെണ്‍കുട്ടികളും ഒരു വിവാഹിതയായ സ്ത്രീയുമാണ് ഒടുവില്‍ പീഡിപ്പിക്കപ്പെട്ടത്. ഈ അഞ്ചു സംഭവത്തിലും ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ലക്‌നൗവിലെ ഗുഡംബ മേഖലയില്‍ നാലു വയസ്സുകാരിയെ അയല്‍ വാസിയായ അരവിന്ദാണ് പീഡിപ്പിച്ചത്. മുസാഫര്‍ നഗറില്‍ പതിനാലുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് രാഹുലിനും നിട്ടുവിനും വിക്രന്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം ബാരബാങ്കയില്‍ ഒംകാര്‍ എന്ന ഇരുപത്തെട്ടുകാരന്‍ പീഡിപ്പിച്ചത് വികലാംഗയായ ഒരു പെണ്‍കുട്ടിയെയാണ്.

ഉജ്ജയിനിയില്‍ കൃഷിയിടത്തില്‍ മാതാപിതാക്കളെ തിരക്കിപോയ ഏഴു വയസ്സുകാരിയെയാണ് പീഡിപ്പിച്ചത്. ജഹാംഗീറീബാദില്‍ സോനു ബസന്ത് സിങ് എന്നയാള്‍ വിവാഹം കഴിഞ്ഞ സ്ത്രീയെ വീട്ടില്‍ ആക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. ഈ അടുത്തിടെ നടന്ന തലസ്ഥാന നഗരിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചതുള്‍പ്പടെയുള്ള കേസ് പരിശോധിക്കുമ്പോള്‍ ഇരകളാവുന്നതധികവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. പ്രതിപ്പട്ടികയിലുള്ളത് യുവാക്കളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+