പിതാവ് 2.5ലക്ഷത്തിന് തന്നെ വിറ്റെന്ന് മകള്‍

ജനുവരിയോടെയാണ് തന്റെ മകളെ വില്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതെന്നാണ് അമ്മ ആരോപിക്കുന്നത്. പരാതിയെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പിതാവിനേയോ കൂട്ടാളികളെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റിക്കക്കാരനായ കുട്ടിയുടെ പിതാവ് അടുത്തിടെ ചാരായവില്‍പ്പന തുടങ്ങിയിരുന്നുവത്രേ. അങ്ങനെയിരിക്കെ ജനുവരി 20ന് എന്തോ കാരണം പറഞ്ഞ് ഇയാള്‍ മകളോട് ദ്വാരക മോര്‍ ഭാഗത്തേയ്ക്ക് തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കൂടെ ചെന്ന മകളെ ഇയാള്‍ സത്പാല്‍ എന്നയാള്‍ക്ക് 2.5 ലക്ഷത്തിന് വില്‍ക്കുകയായിരുന്നുവത്രേ.
ഈ സമയത്ത് കാര്യങ്ങളൊന്നും കുട്ടിയ്ക്ക് മനസിലായില്ല. സത്പാല്‍ കുട്ടിയെയും കൊണ്ട് പോവുകയും ചെയ്തു. പിന്നീട് അയാള്‍ തന്നെ കെട്ടിയിട്ട് ഉപദ്രവിച്ചുവെന്ന് കുട്ടി പറയുന്നു. രണ്ട് ദിവസം ഇയാളുടെ തടങ്കലില്‍ കിടന്ന പെണ്‍കുട്ടി മൂന്നാം ദിവസം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നറിയാനായി വൈദ്യപരിശോധന നടത്തിയിട്ടുണ്ട്.
തിരിച്ചെത്തി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. അയല്‍വാസികളും ബന്ധുക്കളും സംഭവം പൊലീസില്‍ അറിയിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നാണക്കേടാകുമെന്നും പറഞ്ഞ് കുട്ടിയെ പിന്തിരിപ്പിച്ചു. പക്ഷേ ഒരാഴ്ചകഴിഞ്ഞപ്പോള്‍ പിതാവ് വീണ്ടും തന്നെ വില്‍ക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്നറിഞ്ഞ കുട്ടി അമ്മയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications