കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം കോണ്‍ഗ്രസ് പിടിച്ചെടുത്തു

Google Oneindia Malayalam News
Karnataka Assembly

കര്‍ണാടക കോണ്‍ഗ്രസ്സിന്റെ കൈയില്‍

2.22: ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം. 205 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ തന്നെ മാജിക് നമ്പറായ 113 സ്വന്തമാക്കാന്‍ കോണ്‍ഗ്രസിനായി. രണ്ടാം സ്ഥാനത്തിനുവേണ്ടി ബിജെപിയും ജനതാദള്‍ യുനൈറ്റഡും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. ബിജെപി 38ഉം ജനതാദള്‍ സെക്കുലര്‍ 36ഉം കെജെപി അഞ്ചും ബിഎസ്ആര്‍ നാലും സീറ്റുകള്‍ നേടി. എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും മുന്നിലാണ്. ബിജെപിക്ക് രണ്ട് മണ്ഡലത്തിലും ജനതാദളിന് നാലു മണ്ഡലത്തിലും കെജെപിക്ക് ഒരു മണ്ഡലത്തിലും ലീഡുണ്ട്.

കോണ്‍ഗ്രസ് 109 സീറ്റില്‍

1.39: 223 സീറ്റില്‍ 193 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 109 സീറ്റുമായി കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. ജനതാദള്‍ എസിന് 31ഉം ബിജെപിക്ക് 35ഉം സീറ്റു ലഭിച്ചു. കെജെപി, ബിഎസ്ആര്‍ പാര്‍ട്ടികള്‍ നാലു വീതം സീറ്റ് നേടി.

170 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നു

1.20: കോണ്‍ഗ്രസ് 98
ബിജെപി 27
ജനതാദള്‍ 30
കെജെപി 03
ബിഎസ്ആര്‍ 03

122 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചു

12.37: കോണ്‍ഗ്രസ് 73
ജനതാദള്‍ 22
ബിജെപി 16
കെജെപി 2
ബിഎസ്ആര്‍ 2
മറ്റുള്ളവര്‍ 6

45 മണ്ഡലങ്ങലില്‍ കോണ്‍ഗ്രസും 23 മണ്ഡലങ്ങളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.

പ്രധാനമത്സരഫലങ്ങള്‍

12.34: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജയിച്ചു
യെഡിയൂരപ്പ ജയിച്ചു
ശോഭ കരന്തലാജെ തോറ്റു

എച്ച്ഡി കുമാരസ്വാമി വജയിച്ചു

12.16: 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനതാദള്‍ നേതാവ് എച്ച്ഡി കുമാരസ്വാമി വിജയിച്ചു. രാമനഗര മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിച്ചത്.

79 സീറ്റുകളിലെ ഫലം

12.14: 47 മണ്ഡലത്തില്‍ കോണ്‍ഗ്രസ്
14 മണ്ഡലങ്ങളില്‍ ജനതാദള്‍

11 മണ്ഡലങ്ങളില്‍ ബിജെപി

ബിജെപി മൂന്നാം സ്ഥാനത്ത്

11.58: നിയമസഭാ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഭരണകക്ഷിയായ ബിജെപി മൂന്നാം സ്ഥാനത്തേക്ക്. 65 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 38 സീറ്റും ബിജെപി 10 സീറ്റും നേടി. ലീഡ് പൊസിഷന്‍ പരിശോധിക്കുമ്പോള്‍ 76 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഇതിനകം 10 സീറ്റ് നേടിയ ജനതാദള്‍ എസ് 33 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.

പ്രതിപക്ഷത്തിരിക്കുമെന്ന് ജനതാദള്‍

11.35: മൂന്നാം മുന്നണിയെ കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായിരിക്കാനാണ് ആഗ്രഹമെന്നും ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്ഡി കുമാരസ്വാമി.

43 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നു

11.34: 43 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 25 സീറ്റിലും ബിജെപിയും ജനതാദളും ആറു സീറ്റിലും വിജയിച്ചു.

കോണ്‍ഗ്രസിന് ഏഴ് സീറ്റ്

11.00: ഫലം പ്രഖ്യാപിച്ച പത്തു സീറ്റുകളില്‍ ഏഴെണ്ണം കോണ്‍ഗ്രസിന്. ബിജെപി, ജനതാദള്‍, മറ്റുള്ളവര്‍ എന്നിവര്‍ ഓരോ സീറ്റും സ്വന്തമാക്കി.

മാണ്ഡ്യയില്‍ അംബരീഷ് ലീഡ് തുടരുന്നു

10.52: മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അംബരീഷ് ഏഴായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കെജെപി

10.50: കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ മടിയില്ലെന്ന് കെജെപി ആക്ടിങ് പ്രസിഡന്റ് ധനഞ്ജയ് കുമാര്‍.

ശാന്തിനഗറില്‍ ഹാരിസ്

10.46: ശാന്തിനഗറില്‍ എന്‍എ ഹാരിസും ആര്‍ ആര്‍ നഗറില്‍ മുനിരത്‌നയും ലീഡ് ചെയ്യുന്നു. ഹാരിസിന് 9000ല്‍ അധികം വോട്ടിന്റെ ലീഡുണ്ട്..

ഷെട്ടാര്‍ വിജയം ഉറപ്പിച്ചു

10.45: ഹുബ്ലി-ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വിജയം ഉറപ്പാക്കി.

10.41: റെയ്ച്ചൂരില്‍ ബിജെപിയുടെ തിപ്പരാജു

ബെല്‍തങ്കടിയില്‍ കോണ്‍ഗ്രസിന്റെ വസന്ത് ബങ്കെര

ഉഡുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് മാധവ്‌രാജ്

ചാമരാജ മണ്ഡലത്തില്‍ ശങ്കര്‍ ലിങ്ക ഗൗഡ തോറ്റു, വാസു(കോണ്‍ഗ്രസ്) ജയിച്ചു

കോണ്‍ഗ്രസ് മാജിക് നമ്പറിലെത്തുമോ?

10.21: 220 സീറ്റുകളിലെ ലീഡ് നില പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് 110 സീറ്റില്‍ മുന്നിലാണ്. ബിജെപി 42 സീറ്റിലും ജനതാദള്‍ സെക്കുലര്‍ 47 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

10.15: മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ തോറ്റു

2672 വോട്ടുകള്‍ക്കാണ് തോറ്റത്.

യുടി ഖാദര്‍ വിജയം ഉറപ്പാക്കി

10.05: മംഗലാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മലയാളിയായ യുടി ഖാദര്‍ വിജയിച്ചു.

ഷെട്ടാറിന് നേരിയ ലീഡ്

9.53: മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നേരിയ ലീഡ്. കെപിസിസി പ്രസിഡന്റ് പരമേശ്വര പിന്നിട്ടുനില്‍ക്കുകയാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് കോണ്‍ഗ്രസ് 110 സീറ്റില്‍ ലീഡ് ചെയ്യുന്നു. ജനതാദള്‍ സെക്കുലര്‍ 44 സീറ്റിലും ബിജെപി 39 സീറ്റിലും മുന്നിലാണ്. കുമാരസ്വാമി, അംബരീഷ്, ശ്രീരാമലു എന്നിവര്‍ ലീഡിങ് പൊസിഷനിലാണ്.

കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

9.34: കോണ്‍ഗ്രസ് വ്യക്തമായ ലീഡോടെ കേവലഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. 113 സീറ്റാണ് ഭരണം ലഭിക്കാന്‍ വേണ്ടത്. ഏറ്റവും പുതിയ സൂചനകളനുസരിച്ച് കോണ്‍ഗ്രസ് 98 സീറ്റില്‍ മുന്നിലാണ്. രണ്ടാം സ്ഥാനത്തിനായി ബിജെപിയും ജനതാദള്‍ സെക്കുലരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. 42 സീറ്റില്‍ ജനതാദള്‍ മുന്നേറുമ്പോള്‍ ബിജെപി 39 സീറ്റില്‍ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. യെഡിയൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടി 14 സീറ്റില്‍ മുന്നിലാണ്.

ജനതാദള്‍ രണ്ടാം സ്ഥാനത്ത്

9.17: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ബിജെപി മൂന്നാം സ്ഥാനത്തേക്ക്. ജനതാദള്‍ സെക്കുലര്‍ 39 സീറ്റുകളില്‍ ലീഡുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. കോണ്‍ഗ്രസ് 81 സീറ്റില്‍ മുന്നിലാണ്. ബിജെപി 35 സീറ്റില്‍ മുന്നിലാണ്. യെഡിയൂരപ്പയുടെ കെജെപി 10 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. 28 സീറ്റില്‍ മത്സരിച്ച ലോക് സത്തയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

9.10: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് 79 സീറ്റുകളില്‍ ഇതിനകം ലീഡ് നേടിയിട്ടുണ്ട്. ബിജെപി 30ഇടത്തും ജനതാദള്‍ എസ് 33ഇടത്തും കെജെപി എട്ടിടത്തും മുന്നിലാണ്.

223 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. പ്രാഥമിക സൂചനകളനുസരിച്ച് കോണ്‍ഗ്രസ് 120ലേറെ സീറ്റ് നേടുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അറിയിച്ചു.

9.00: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് 50 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 20 സീറ്റിലും ജനതാദള്‍ 21 സീറ്റിലും കെജെപി ആറു സീറ്റിലും ബിഎസ്ആര്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലും മുന്നിലാണ്. 2008ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 110 സീറ്റും കോണ്‍ഗ്രസ് 80 സീറ്റുമാണ് നേടിയിരുന്നത്.

8.44: വോട്ടെണ്ണല്‍ പുരോഗമിക്കവെ 26 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് തുടരുകയാണ്. തുടക്കത്തില്‍ മുന്നിട്ടു നിന്നിരുന്ന ബിജെപി 19 സീറ്റുകളിലേക്ക് ഒതുങ്ങി. ജനതാദള്‍ 15 സീറ്റിലും കെജെപി നാലു സീറ്റിലും മുന്നിലാണ്. സിദ്ദദ്ധരാമയ്യ, മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, സിഎം ഇബ്രാഹീം, യെഡിയൂരപ്പ എന്നിവര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാളും ഏറെ മുന്നിലാണ്.

ആദ്യ സൂചനകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലം. ബിജെപി 14 ഇടത്തും കോണ്‍ഗ്രസ് 12 ഇടത്തും മുന്നോറുന്നു. ജനതാഗള്‍ എസിന് എട്ടിടത്ത് ലീഡുണ്ട്. കെജെപി നാലിടത്ത് മുന്നിലാണ്.

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിക്കും. 36കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 223 മണ്ഡലങ്ങളില്‍ 113 സീറ്റുകള്‍ നേടുന്ന കക്ഷിയ്ക്ക് ഭരണം ഉറപ്പാക്കാനാകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്ത സംസ്ഥാനം കൂടിയാണ് കര്‍ണാടകം.

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള കെജെപിയും ജനതാദള്‍ എസും നിര്‍ണായക സ്വാധീന ശക്തികളായി മാറാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ തവണ ബിജെപി 110 സീറ്റിലും കോണ്‍ഗ്രസ് 80 സീറ്റിലുമാണ് വിജയിച്ചത്. ജനതാദള്‍ എസിന് 28 സീറ്റാണുണ്ടായിരുന്നത്.

English summary
India will know Wednesday if Karnataka scores a hat-trick of fractured mandates or gets a clear verdict as votes polled Sunday in perhaps the most keenly watched assembly elections in the state are counted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X