കറാച്ചിയില്‍ ഇരട്ടസ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഭീഷണിക്കിടെയാണ് ശനിയാഴ്ച പാകിസ്ഥാനില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍ വോട്ടെടുപ്പ് നടക്കുന്ന പാകിസ്ഥാനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. പാകിസ്ഥാന്‍ താലിബാന്‍ അടക്കമുള്ള ഭീകരസംഘടനകളാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ഭീഷണിയുമായി രംഗത്തുള്ളത്.
ജനാധിപത്യം ഇസ്ലാം മതത്തിന്റെ വിശ്വാസത്തിന് വിരുദ്ധമാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് തീവ്രവാദികളുടെ നിലപാട്. എഴുപതിനായിരം സൈനികരെയാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അന്‍പത് ഹെലികോപ്റ്ററും പതിനായിരക്കണക്കിന് സുരക്ഷാ ഭടന്മാര്‍ വേറെയുയും നിയോഗിക്കപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമികള്‍ നടത്തിയ സ്‌ഫോടനങ്ങള്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനും നവാസ് ഷെരീഫും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications