കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു

Google Oneindia Malayalam News

Asghar Ali Engineer
മുംബൈ: പ്രമുഖ മുസ്ലീം പണ്ഡിതനും സാമൂഹിക ശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എന്‍ജിനീയര്‍(73) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മുംബൈയിലെ സബര്‍ബന്‍ സാന്താക്രൂസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

1939 മാര്‍ച്ച് 10ന് രാജസ്ഥാനിലെ സലുംബാറിലായിരുന്നു ജനനം. പുരോഹിതനായ ശൈഖ് ഖുര്‍ബാന്‍ ഹുസൈന്റെ പുത്രനായി ജനിച്ചതുകൊണ്ട് തന്നെ ചെറുപ്പക്കാലം മുതല്‍ ഖുറാന്‍ ദര്‍ശനങ്ങള്‍ മനസ്സിലാക്കാനും അറബി ഭാഷയില്‍ പ്രവീണ്യം നേടാനും സാധിച്ചു.

മധ്യപ്രദേശിലെ ഉജ്ജയിന്‍ വിക്രം യൂനിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം നേടിയതിനുശേഷം ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തു. 1972ല്‍ വളണ്ടിയര്‍ റിട്ടയര്‍മെന്റെടുത്തു.

ദാവൂദി ബൊഹ്‌റ വിഭാഗത്തിന്റെ നേതാവായി മാറിയ എന്‍ജീനിയര്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ മുസ്ലീം നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറി.

50ഓളം പുസ്തകങ്ങളുടെ രചയിതാവായ അസ്ഗര്‍ അലിയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ കുറവാണ്. ഏഷ്യന്‍ മുസ്ലീം ആക്ഷന്‍ നെറ്റ്‌വര്‍ക്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം തുടങ്ങിയ സംഘടനകളുടെയും നേതൃ സ്ഥാനത്ത് ഈ പണ്ഡിതനായിരുന്നു.

English summary
Noted Islamic scholar Asghar Ali Engineer today passed away in Mumbai after a prolonged illness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X