സമ്പത്ത് വധം : അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി
കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റടി മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും കോടതി. എഡിജിപി മുഹമ്മദ് യാസിനും ഡിജിപി വിജയ് സാഖറിനും ഐപിഎസ് ഉന്നതര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കണമെന്നും എര്‍ണാകുളം ചീഫ് ജുഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി വിലയിരുത്തി.
മുഹമ്മദ് യാസിന്റെ മൊബയില്‍ ഫോണ്‍ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം പൂര്‍ണമല്ലെന്നും സമ്പത്തിനെ ബാറ്റണ്‍ കൊണ്ട് മര്‍ദ്ദിച്ചതിന് ശാസ്ത്രീയാന്വേഷണം നടന്നിട്ടില്ലെന്നും കോടതി സിബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി. പ്രതിപ്പട്ടികയില്‍ നിന്ന് ഉന്നതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ നീക്കം ചെയ്തതിനെതിരെ സമ്പത്തിന്റ സഹോദരന്‍ നല്‍കിയ ഹര്‍ജിക്ക് പുറത്താണ് കോടതി ഉത്തരവ്.
പുത്തൂര്‍ ഷീല വധക്കേസിലെ പ്രതിയായ സമ്പത്ത് 2010 മര്‍ച്ച 29 നാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് പാലക്കാട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത സമ്പത്തിനെ റിവര്‍സൈന്‍ കോട്ടേജ് എന്ന റസ്റ്റ് ഹൗസില്‍ വച്ച് പൊലീസ് സംഘം ചേര്‍ന്ന മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹൈകോടതി ഉത്തരവ് പ്രകാരമാണ് ക്രൈബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐ ഏറ്റെടുത്തത്. അഡീഷണല്‍ ഡിജിപി മുഹമ്മദ് യാസിനിനെയും പാലക്കാട് എസ്പി ആയിരുന്ന വിജയ് സാഖറിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു കൊണ്ടുള്ള ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സിബിഐ മാറ്റം വരുത്തിയത് കോടതി നിരീക്ഷിച്ചു. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റിക്കൊണ്ടാണ് സിബിഐ എര്‍ണാകുളം ഡിജെഎം കോടതിക്ക് കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications