കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാളെ പുറത്താക്കിയാല്‍ വിഎസ് വേലിക്കകത്താകില്ല

Google Oneindia Malayalam News

vs
തിരുവനന്തപുരം: മൂന്ന് ആശ്രിതരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി വി എസ് അച്യുതാനന്ദനെ തളയ്ക്കാമെന്ന് കരുതുന്ന സി പി എം വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് എ സുരേഷ് പറഞ്ഞു. വി എസിന്റെ മുന്‍ പഴ്‌സണല്‍ അസിസ്റ്റന്റ് എം സുരേഷാണ് സി പി എമ്മിനെ കളിയാക്കിക്കൊണ്ട് രംഗത്ത് വന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടശേഷമാണ് സി പി എമ്മിനെതിരെ സുരേഷ് തുറന്നടിച്ചത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി പുന പരിശോധിക്കാന്‍ അപേക്ഷ നല്‍കില്ലെന്നും എം സുരേഷ് പറഞ്ഞു. കണ്‍ട്രോള്‍ കമ്മീഷനില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് അപേക്ഷ നല്‍കാത്തത്. പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്് നല്‍കിയിട്ടുണ്ട്. ഇനി തീരുമാനിക്കേണ്ടത് വി എസാണ് - എം സുരേഷ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും വി എസ് ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തോടൊപ്പം സഹകരിക്കുമെന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍ പറഞ്ഞു. താന്‍ വാര്‍ത്ത ചോര്‍ത്തി എന്ന ആരോപണത്തില്‍ കഴമ്പില്ല. താന്‍ ഒരു വാര്‍ത്തയും ചോര്‍ത്തിയിട്ടില്ല. പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ മാത്രമാണ് താന്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത് - ശശിധരന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റം ചുമത്തിയാണ് വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ എം സുരേഷ്, വി കെ ശശിധരന്‍, കെ ബാലകൃഷ്ണന്‍ എന്നിവരെ സി പി എം പുറത്താക്കിയത്. എന്നാല്‍ ഇവരെ പുറത്താക്കിയ വാര്‍ത്ത പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു എന്നതാണ് ഏറ്റവും രസകരം.

English summary
CPM expelled V S Achuthanandan's PA M Suresh has come forward against party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X