കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്ക് ജാമ്യം കൊടുക്കരുതെന്ന് പോലീസ്

Google Oneindia Malayalam News

kalabhavan mani
കൊച്ചി: വനം വകുപ്പ് ഉദ്യോഗസ്ഥരെ തല്ലിയ കേസില്‍ സിനിമാ താരം കലാഭവന്‍ മണിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യത്തിലറങ്ങിയാല്‍ മണി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പോലീസിന്റെ വാദം.

നേരത്തെ കലാഭവന്‍ മണി സമര്‍പ്പിച്ചുകൊണ്ട് കലാഭവന്‍ മണി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി പോലീസിനോട് നിലപാട് ആരാഞ്ഞിരുന്നു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ വനപാലകര്‍ അപമാനിക്കാന്‍ ശ്രമിക്കുയും ചെയ്തു എന്നും മണി കോടതിയെ അറിയിച്ചിരുന്നു.

അതിരപ്പിള്ളി മേഖലയില്‍ വാഹന പരിശോധനയ്ക്കിടെ കലാഭവന്‍ മണി മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു എന്നാണ് കേസ്. വനപാലകരെ മര്‍ദ്ദിച്ച കേസില്‍ മണിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വനം വകുപ്പിലെ സി എന്‍ രവീന്ദ്രനും വി സി രമേശനും ഇതേത്തുടര്‍ന്ന് ആശുപത്രിയിലായി.

ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ മണിയും ചികിത്സ തേടി എത്തി. ഇതാദ്യമായല്ല കലാഭവന്‍ മണി ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നത്. നേരത്തെ പോലീസുകാരെ തല്ലിയ കേസില്‍ മണിയെ വെറുതെ വിട്ടത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇ്ക്കാര്യവും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം കലാഭവന്‍ മണിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചാലക്കുടിയില്‍ മണിയുടെ പരിപാടി നടക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും മണിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Kalabhavan Mani should not get bail in Forest officers case - police affidavit in High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X