കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ രക്ത സാമ്പിള്‍ ലേലം ചെയ്തു

  • By Aswathi
Google Oneindia Malayalam News

Gandhiji
ലണ്ടന്‍: മഹാത്മ ഗാന്ധിയുടെ രക്തവും വില്‍പ്പത്രവും അടക്കമുള്ള വസ്തുക്കള്‍ ബ്രിട്ടനില്‍ മൂന്ന് ലക്ഷം പൗണ്ടിന് ലേലത്തില്‍ വിറ്റു. 15,000 പൗണ്ട് വരെ പ്രതീക്ഷിച്ച ഗാന്ധിയുടെ രക്തസാമ്പിളടങ്ങിയ മൈക്രോസ്‌കോപ്പിന് 7,000 പൗണ്ട് (ആറു ലക്ഷത്തോളം രൂപ) മാത്രമെ ലഭിച്ചുള്ളൂ. അതേ സമയം ഗാന്ധിജിയുടെ ഒപ്പോടു കൂടിയ ഗുജറാത്തിയില്‍ എഴുതിയ രണ്ട് പേജുള്ള വില്‍പ്പത്രത്തിന് മാത്രം 55,000 പൗണ്ട് കിട്ടി.

അപ്പെന്‍ഡിക്‌സ് ശാസ്ത്രക്രിയയ്ക്ക് വിധേയനായ സുഹൃത്തിന് 1920 ല്‍ ഗാന്ധിജി നല്‍കിയ രക്തത്തിന്റെ സാമ്പിളാണ് ലേലത്തിന് വച്ചതെന്ന് ലേലം നടത്തിയ ലണ്ടനിലെ ലൂഡ്‌ലോ റേസ് കോഴ്‌സിലുള്ളവര്‍ പറഞ്ഞു. രക്ത സാമ്പിളും വില്‍പ്പത്രവും കൂടാതെ ഗാന്ധിജി ജൂഹ ബീച്ചിലെ ഭവനത്തില്‍ താമസിക്കവെ ഉപയോഗിച്ചിരുന്ന തുകല്‍ച്ചെരുപ്പ്, അദ്ദേഹം നൂറ്റ നൂല്‍ക്കൊണ്ട് തയ്യാറാക്കിയ ലിനന്‍ ഷോള്‍, 1942 ല്‍ ഗാന്ധിജിയെയും നെഹറുവിനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യുന്ന ഫോട്ടോ, പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിച്ചിരുന്ന കിടക്കകളും കിടക്ക വിരികളും മറ്റും, പെയ്ന്റിങുകള്‍, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങിയ വസ്തുക്കളും ലേലത്തില്‍ വിറ്റു.

ഷോളിന് 40,000 പൗണ്ടും ചെരുപ്പുകള്‍ക്ക് 19,000 പൗണ്ടും ലഭിച്ചപ്പോള്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന രാമായണത്തിനും പാത്രത്തിനും 3,500 പൗണ്ടും കിടക്കയ്ക്ക് 9,500 പൗണ്ടും ലഭിച്ചു. 1943 ല്‍ ഗാന്ധിജി എഴുതിയ ഒരു കത്തും ലേലത്തിന് വച്ചിരുന്നു. അതിന് മാത്രം 1,15,000 പൗണ്ട് ലഭിച്ചു. ഹിറ്റ്‌ലറിന്റെയും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെയും സാധനങ്ങളും ഇതോടൊപ്പം ലേലത്തിന് വച്ചിരുന്നു.

English summary
Mahatma Gandhi's personal belongings, including his sandals, along with his last will written in Gujarati and a slide with his blood sample were sold at an auction on Tuesday in London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X