കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് റോഡ് നിര്‍മ്മിച്ചു?

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിങ്: : ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ മോശമാകാന്‍ സാധ്യത. ഇന്ത്യയും ചൈനയും തമ്മിലുള്ള നിലവിലെ സൈനിക കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന തരത്തിലുള്ള സമീപനമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിംഗ് നടത്തിയ ഇന്ത്യന്‍ സൈനികരെ ചോദ്യം ചെയ്യുകയും ഇത് കൂടാതെ ലൈന്‍ ഓഫ് ആക്റ്റ്വല്‍ കണ്‍ട്രോള്‍ (LAC) യിലേക്ക് ഫിംഗര്‍ ഫോറില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മിക്കാനൊരുങ്ങുന്നതായും സൂചന.ചൈനീസ് പ്രധാന മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നതിന്ന് രണ്ട് ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്, 2013 മെയ് 17 ന്.

എന്നാല്‍ ചൈനീസ് മുന്നേറ്റത്തെപ്പറ്റി പ്രതികരിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇതുവരേയും തയ്യാറായിട്ടില്ല. ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടതായാണ് കരുതിയത്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പട്ടാളക്കാര്‍ പിന്‍വാങ്ങിയിരുന്നു.

Indo- China Border

അതിര്‍ത്തി തര്‍ക്കങ്ങളായിരുന്നു 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇന്നും ആ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടിട്ടില്ല. അക്‌സായ് ചിന്‍ പ്രദേശത്ത് ചൈന മെറ്റല്‍ റോഡ്‌നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനികരും പട്രോളിംഗിനായി ഈ റോഡ് ഉപയോഗിക്കുന്നു. ചില ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് റോഡ് ഉപയോഗിക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ 2013 മാര്‍ച്ച അവസാനം നടന്ന ഫ്ളാഗ് ഓഫ് ചര്‍ച്ചകളില്‍ ചുമാറില്‍ നിരീക്ഷണ ടവര്‍ സ്ഥാപിക്കുന്നതിനെ ചൈന എതിര്‍ത്തിരുന്നു. ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ചുമാര്‍. ഈ പ്രദേശം തങ്ങളുടേതാണ് എന്നാണ് ചൈനീസ് പട്ടാളത്തിന്റെ അവകാശവാദം.

ഇന്ത്യയില്‍ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള വിയോജിപ്പുകളാണ് ഫ്ളാഗ് ഓഫ് ചര്‍ച്ചകള്‍ പാരജയപ്പെടാന്‍ കാരണമെന്നും ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ടെന്നും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് പറഞ്ഞു. മെയ് അഞ്ചിന് നടന്ന ഫ്ളാഗ് ഓഫ് ചര്‍ച്ചകളില്‍ സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യയും ചൈനയും ഉറപ്പ് നല്‍കിയതായിരുന്നു.

English summary
China has managed to construct a road up to Finger-IV area which also falls under Siri Jap area and is five km deep into the LAC, the sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X