കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ 11 മാസത്തെ താഴ്ചയില്‍

Google Oneindia Malayalam News

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വില 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടാകുന്നത്. ഒരു ഡോളറിന് 56.58 രൂപയിലധികം നല്‍കേണ്ടി വരും. തീര്‍ച്ചയായും പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണിത്. പണം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതലാകുമെന്ന തിരിച്ചറിവ് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ദ്ധിപ്പിക്കും. എന്തുകൊണ്ടാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടാകുന്നത്.

രൂപയുടെ വിലയിടിയുമ്പോള്‍ റിസര്‍വ് ബാങ്ക് ചില നടപടികള്‍ സ്വീകരിക്കാറുണ്ട്. ഉദാഹരണത്തിന് ഡോളര്‍ റിസര്‍വില്‍ നിന്നും വില്‍പ്പന നടത്തുക. പക്ഷേ, ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ച നിരക്കില്‍ തുടരുന്നതിനാല്‍ അടിസ്ഥാന നിരക്കുകളിലും മാറ്റം വരുത്താന്‍ സാധ്യതയില്ല. ഫലത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും. ഇതോടെ പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ദ്ധിക്കും.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര താല്‍പ്പര്യമില്ലെന്നു മാത്രമല്ല. ഉള്ള പണത്തെ പിന്‍വലിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിപണിയിലേക്ക് ഡോളറില്‍ നിന്നും രൂപയിലായാണ് പണമെത്തുന്നത്. പക്ഷേ പിന്‍വാങ്ങുമ്പോള്‍ രൂപയില്‍ നിന്നു വീണ്ടും ഡോളറിലേക്ക് മാറും.

ഇന്ത്യന്‍ രൂപയ്‌ക്കെതിരേ മാത്രമല്ല യൂറോ അടക്കമുള്ള ഒട്ടുമിക്ക പ്രധാന കറന്‍സികള്‍ക്കെതിരേയും ഡോളര്‍ കരുത്തുനേടിയിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പുത്തന്‍ ഉണര്‍വാണ് ഇതിനു കാരണം.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലക്കുറവ് വന്‍ ഡിമാന്റാണ് ആഭ്യന്തരവിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്വര്‍ണ ഇറക്കുമതി ഏകദേശം ഇരട്ടിയായിരിക്കുകയാണ്. രൂപയെ ഡോളറിലാക്കിയാണ് അന്താരാഷ്ട്രവിപണിയില്‍ നിന്നും സ്വര്‍ണം വാങ്ങുന്നത്. ഡോളറിനുള്ള ഡിമാന്റ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ഇറക്കുമതി ഗണ്യമായി വര്‍ധിക്കുമ്പോഴും അതിന് ആനുപാതികമായി കയറ്റുമതി ഉണ്ടാകുന്നില്ല.

English summary
The rupee on friday hit a 11-month low and is now threatening to hit a historic low against the dollar. Here are 5 reasons why the rupee has been hitting lows and could even breach its lifetime low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X