കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലി ഇനിയും നിക്ഷേപം നടത്തണം;പിണറായി

  • By Aswathi
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: വ്യവസായി എംഎ യുസഫലിക്ക് സിപിഎം എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യൂസഫലി ഇനിയും കേരളത്തില്‍ നിക്ഷേപം നടത്തണമെന്നും നാടിന്റെ താല്‍പര്യത്തിന് അനുയോജ്യമായ എല്ലാ നിക്ഷേപത്തെയും സിപിഎം അനുകൂലിക്കുമെന്നും പിണറായി പറഞ്ഞു. ലുല മാളിന്റെ കാര്യത്തിലും സിപിഎമ്മില്‍ എതിരായ നിലപാടില്ലെന്നും പിണറായി വ്യക്തമാക്കി.

ബോള്‍ഗാട്ടി കണ്ടവെന്‍ഷന്‍ സെന്റര്‍ വിഷയത്തില്‍ ചില മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. പോര്‍ട്ടസ്റ്റാണ് ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയത്. പാര്‍ട്ടിയുടെ ആരോപണം ഒരിക്കലും യൂസഫലിക്ക് എതിരല്ല. യൂസഫലിയുടെ എല്ലാ നിലപാടുകളും അനുകൂലിച്ചു കൊണ്ട് പരിപൂര്‍ണ പിന്തുണയാണ് പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയതെന്നും പിണറായി പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ മാത്രമാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ യൂസഫലി പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കി.

എന്നാല്‍ ലുലു മാള്‍ വന്നതിനു ശേഷം ഇടപ്പള്ളിയില്‍ ഗതാഗതകുരുക്കുണ്ടായി. ഇവിടെ ഫ്‌ളൈഓവറിനുള്ള ചെലവ് എംകെ ഗ്രൂപ്പ് വഹിക്കണമെന്നാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്, പിണറായി പറഞ്ഞു. ലുലുമാളിനു സമീപമുള്ള ഇടപ്പള്ളി തോട് കൈയ്യേറിയെന്ന് ആദ്യം ആക്ഷേപമുന്നയിച്ചത് ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ്. സിപിഎം അല്ല എന്നും പിണറായി അറിയിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് യൂസഫലി എന്ന് തന്‍ വിശ്വസിക്കുന്നതെന്ന് പിണറായി പറഞ്ഞു. ബോള്‍ഗാട്ടി പാലസുമായി ബന്ധപ്പെട്ട പദ്ധതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം മുതിരില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

English summary
The party is not against industrialist M A Yusaf Ali, said CPM state secretary Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X