കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന്റെ മകള്‍ രണ്ട് കള്ളന്മാരെ പിടിച്ചു

Google Oneindia Malayalam News

delhi
ദില്ലി: തലസ്ഥാനത്തെ പോലീസുകാരെ നോക്കി പണിക്ക് കൊള്ളാത്തര്‍ എന്ന് കുറച്ചുപേരെങ്കിലും ആക്ഷേപിക്കാറുണ്ട് എന്നതൊരു സത്യമാണ്. തുടര്‍ച്ചയായ സ്ത്രീപീഡനങ്ങളും കുറ്റകൃത്യങ്ങളും നിറഞ്ഞ ദില്ലിയെ ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്നുവരെ വിശേഷിപ്പിച്ചവരുണ്ട്. എന്നാല്‍ ഒന്നല്ല, രണ്ട് കള്ളന്മാരെ പിടികൂടി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ദില്ലിയിലെ പോലീസുകാരന്റെ മകളായ 23 കാരി.

തെക്കന്‍ ദില്ലിയിലെ സ്‌കൂളില്‍ മാനേജരായി ജോലി ചെയ്യുന്ന മാല്‍വിയ നഗര്‍ സ്വദേശിനി നിതാഷ കാലിയയാണ് രണ്ട് കള്ളന്മാരെ 'കൈയ്യോടെ' പിടികൂടിയത്. നിതാഷയുടെ ബാഗ് തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും പണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടാനായിരുന്നു കള്ളന്മാരുടെ ശ്രമം.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നിതാഷ. ബൈക്കില്‍ വന്ന രണ്ട് ചെറുപ്പക്കാര്‍ ഓട്ടോറിക്ഷയോട് ചേര്‍ന്ന് തന്നെ പിന്തുടരുകയായിരുന്നു എന്ന് നിതാഷ പറഞ്ഞു. ബാഗ് തട്ടിപ്പറിച്ച് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ട്രാഫിക് സിഗ്നലില്‍ വെച്ച് ഓട്ടോയില്‍ പുറകെയെത്തിയ നിതാഷ ഇരുവരെയും പിടികൂടുകയായിരുന്നു.

ബൈക്കില്‍ നിന്നും കോളറില്‍ പിടിച്ച് നിതാഷ ഒരാളെ താഴെയിടാന്‍ ശ്രമിച്ചു. ഇതിനിടെ സഹായി ഓടിരക്ഷപ്പെട്ടെങ്കിലും ആള്‍ക്കാരുടെ സഹായത്തോടെ നിതാഷ ഒരാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അഹമ്മദ് എന്നാണ് പിടിയിലായ ആളുടെ പേര്. ഇയാളുടെ സഹായിയായ സമീറിനെയും പോലീസ് അല്‍പസമയത്തിനകം പിടികൂടി.

English summary
23-year-old daughter of a Delhi cop helped in the arrest of two robbers who tried to snatch her handbag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X