ബിജെപിയിലെ മുതിര്‍ന്നവര്‍ വിരമിക്കാറായോ?

ബി ജെ പിയും മറിച്ചുചിന്തിക്കാന്‍ സമയമായി എന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നരേന്ദ്രമോഡി ചുക്കാന്‍ പിടിക്കുന്ന യുവനിരയുടെ കൈകളിലേക്ക് പാര്‍ട്ടി എത്തിച്ചേരാന്‍ സമയമായി എന്ന് ബി ജെ പിയിലെ തിങ്ക് ടാങ്കുകള്‍ ആലോചിച്ചുതുടങ്ങിയാല്‍ അതില്‍ അത്ഭുതമില്ല. മോഡിക്കൊപ്പം സുഷമ സ്വരാജും രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ട്ടിയുടെ മുഖമാകാന്‍ പോന്നവരാണ്.
88 കാരനായ വാജ്‌പേയി സജീവരാഷ്ട്രീയത്തില്‍ നിന്നും അകന്നിട്ട് ഏറെ നാളായി. അസുഖവും പ്രായാധിക്യവും ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളെ രാഷ്ട്രീത്തില്‍ നിന്നും അകറ്റുകയായിരുന്നു. 85 കാരനായ അദ്വാനി സ്വഭാവത്തിലെന്നപോലെ ആരോഗ്യത്തിലും ചുണയോടെയുണ്ട്. പ്രധാനമന്ത്രി സ്ഥാനം അദ്വാനിയെ മോഹിപ്പിക്കുന്ന പദമാണെന്നതില്‍ പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. 79 കാരനായ മുരളി മനേഹര്‍ ജോഷിയാണ് മറ്റൊരു സീനിയര്‍ നേതാവ്.
2014 ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിന് ബി ജെ പിയുടെ പുതിയൊരു മുഖമായിരിക്കും കാണുക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനുള്ള ആദ്യ ചുവടുവെപ്പായി ഗോവയിലെ ഉന്നതതല സമ്മേളനം. അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞേക്കും എന്ന സൂചനയാണ് പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡിയും നല്‍കുന്നത്.












Click it and Unblock the Notifications