ജിയാഖാന്‍റെ ആത്മഹത്യ; സൂരജ് പിടിയില്‍
മുംബൈ: ബോളിവുഡ് നടി ജിയാഖാനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് നടന്‍ ആദിത്യ പഞ്ചോലിയുടെ മകന്‍ സൂരജ് അറസ്റ്റിലായി. 2013 ജൂണ്‍ 10 നാണ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നടിയുടേതെന്ന് കരുതപ്പെടുന്ന കത്തില്‍ കാമുകന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും, അബോര്‍ഷന് നിര്‍ബന്ധിച്ചിരുന്നെന്നും പറയുന്നു. കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന വിശ്വാസ വഞ്ചന മാനസികാമായി തളര്‍ത്തിയാതായും നടി പറയുന്നു.

ആത്മഹത്യ ചെയ്യുന്ന ദിവസവും ജിയ അവസാനമായി സംസാരിച്ചത് സൂരജിനോടായിരുന്നു. ജൂണ്‍ 10 രാവിലെ പൊലീസ് വീണ്ടും ജിയാഖാന്റെ അമ്മ റാബിയയുടെ മൊഴി എടുത്തിരുന്നു. ജിയുടെ ബാഗില്‍ നിന്നും ലഭിച്ച കത്തില്‍ പറയുന്ന കാമുകന്‍ സൂരജാണെന്ന് ഇവര്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് ആദിത്യ പഞ്ചോലിയുവടെ വീട്ടിലെത്തി സൂരജിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ ആത്മഹത് പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. 2013 ജൂണ്‍ 11 ന് ആന്ദേരി കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യപ്പെട്ട സൂരജിനെ അനുഗമിച്ച് അമ്മയും സഹോദരിയും ജുഹു പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് ഇവര്‍ സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയത്.
എന്നാല്‍ സൂരജിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ജിയ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് രണ്ട് ദിവസം സൂരജ് ജിയയോടൊപ്പം താമസിച്ചിരുന്നു. സൂരജിനെ കാണണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്യുന്ന ദിവസം രാത്രി ജിയ ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ കാണാന്‍ വിസമ്മതിച്ചു. ഇവര്‍ അന്ന് എസ് എം എസുകളും അയച്ചിരുന്നു. സൂരജിന്‍റെ ഫോണില്‍ നിന്നും എസ്എംഎസുകള്‍ ഡിലീറ്റ് ചെയ്തതായി് പൊലീസ് കണ്ടെത്തി.
ജിയയുടെ അമ്മ തിങ്കളാഴ്ച്ച വീട്ടില്‍ വച്ച് വാര്‍ത്താസമ്മേളനം നടത്തി. സിനിമകള്‍ ലഭിക്കാത്തതിനാല്‍ അല്ല ജിയ ആത്മഹത്യ ചെയ്തതെന്നും പ്രണയത്തില്‍ നേരിട്ട മാനസിക പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications