ജീവനക്കാരെ കെട്ടിയിട്ട് 5ലക്ഷം രൂപയുടെ കവര്‍ച്ച

ആയുധവുമായി എത്തിയ മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ബന്ധിയാക്കപ്പെട്ട ജീവനക്കാര്‍ പറയുന്നു. ആക്രമികളില്‍ രണ്ടുപേര്‍ മുഖം മൂടി ധരിച്ചിരുന്നു. സംഭവ സമയം രണ്ട് സ്ത്രീ ജീവനക്കാരികളും ഒരു പുരുഷ ജീവനക്കാരനുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ജീവനക്കാരെ മര്‍ദ്ദിച്ച് കെട്ടിയിട്ടതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്.
ദേശീയ പാതയിലെ പോലീസ് സ്‌റ്റേഷനില്‍നിന്ന് 100 മീറ്റര്‍ അകലം മാത്രമാണ് സംഭവം നടന്ന സ്ഥാപനത്തിലേക്കുള്ള ദൂരം. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനവക്കാരുടെ പക്കലുള്ള സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായ് പരാതിയുണ്ട്.
സിസിടിവി ദിശ മാറ്റി വച്ചതിനുശേഷമാണ് ആക്രമികള്‍ കവര്‍ച്ച നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിന്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications