Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ തെരഞ്ഞെടുപ്പ്;ഹസന്‍റൊഹാനിക്ക് ജയം

ടെഹ്‌റാന്‍: ഇറാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹസന്‍ റൊഹാനിയ്ക്ക് വിജയം. അന്‍പത് ശതമാനത്തിലധികം വോട്ട് റൊഹാനി നേടിയതോടെ രണ്ടാംഘട്ട വോട്ടെടുപ്പ് ഒഴിവായി. എന്നാല്‍ റൊഹാനിയുടെ വിജയം സ്ഥിരീകരിക്കേണ്ടത് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയാണ്. ആഗസ്തിലായിരിക്കും അയത്തൊള്ള, റൊഹാനിയുടെ വിജയം പ്രഖ്യാപിക്കുക.

Hasan, Rohani

എട്ട് വര്‍ഷം നീണ്ട് നിന്ന അഹമ്മദിനെജാദിന്റെ ഭരണം അവസാനിച്ചതിലുള്ള സന്തോഷത്തിലാണ് ജനങ്ങള്‍. ഇനി ഇറാന്റെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം , ആണവായുധശേഖരണം എന്നിവയിലൊക്കെ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിയ്ക്കുമെന്ന് കാത്തിരുന്നു കാണാം.യാഥാസ്ഥിതിക വാദികളുടെ ഭരണത്തില്‍ മനം മടുത്ത വലിയൊരുശതമാനം പരിഷ്‌കരണവാദികളുടെ പിന്തുണ റൊഹാനിനയ്ക്കാണ് ലഭിച്ചത്.

2009 ല്‍ രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ നടന്ന പ്രതിഷേധങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. റൊഹാനി മികച്ചൊരു നയതന്ത്രജ്ഞനും അതിനെക്കാളുപരി നല്ലൊരു രാഷ്ട്രീയ നേതാവുമാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

റൊഹാനിയുടെ വിജയം ഇറാനിലെ പരിഷ്‌കരണവാദികളുടെ വിജയമാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. 2013 ജൂണ്‍ 15 ന് ഫലം അറിഞ്ഞതോടെ റൊഹാനിയുടെ തെഹ്‌റാനിലെ റൊഹാനിയുടെ ഭരണകേന്ദ്രത്തിന് മുന്നില്‍ ജനങ്ങള്‍ തടിച്ച് കൂടി മുദ്രാവാക്യം വിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+