കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു വഞ്ചന; ചൊവ്വാഴ്ച ബിജെപി ബന്ദ്

Google Oneindia Malayalam News

പട്ന: ജനതാദള്‍ (യു) സഖ്യം പിരിഞ്ഞതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി ജെ പി ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 17 വര്‍ഷമായി തുടരുന്ന സഖ്യം അവസാനിപ്പിച്ച ജെ ഡി (യു) തങ്ങളെ വഞ്ചിച്ചു എന്നാണ് ബി ജെ പിയുടെ പക്ഷം. എന്‍ ഡി എയുടെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ നിതീഷ് കുമാറിന് തല്‍സ്ഥാനത്ത് തുടരാനുള്ള ധാര്‍മികമായ യോഗ്യത ഇല്ലെന്നാണ് ബി ജെ പിയുടെ വാദം.

നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോഡി ആവശ്യപ്പെട്ടു. രാജി വെക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായില്ലെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ 17 വര്‍ഷമായുള്ള കൂട്ടുകെട്ട് അവസാനിച്ചതോടെയാണ് ബിഹാറിലെ എട്ട് വര്‍ഷത്തെ ജെ ഡി യു - ബി ജെ പി ബന്ധവും വഴിപിരിഞ്ഞത്. ഇതോടെ ബി ജെ പിയുടെ 11 മന്ത്രിമാരും സ്ഥാനം വിട്ടു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെ ഡി യുവിന് 118ഉം ബി ജെ പിക്ക് 91 എം എല്‍ എമാരാണ് ഉള്ളത്. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് ഒടുവിലാണ് എന്‍ ഡി എ വിടാന്‍ ജെ ഡി യു തീരുമാനിച്ചത്. ജെ ഡി യു സഖ്യം അവസാനിപ്പിക്കുന്നതോടെ ബി ജെ പിക്കൊപ്പം ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികള്‍ മാത്രമാകും എന്‍ ഡി എയില്‍ ബാക്കിയാകുക.

English summary
BJP called for Tuesday state bandh in Bihar after JDU decides to break the 17 year old alliance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X