കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോഡി അയോധ്യയിലേക്ക്

Google Oneindia Malayalam News

അയോധ്യ: എല്‍ കെ അദ്വാനിയും നിതീഷ് കുമാറും ഏല്‍പ്പിച്ച തിരിച്ചടികള്‍ക്ക് മറുമരുന്നിടാന്‍ ബി ജെ പി നേതാവ് നരേന്ദ്ര മോഡി ശ്രമങ്ങള്‍ തുടങ്ങി. പാര്‍ട്ടിയുടെ ഏറ്റവും വലിയ വിളഭൂമിയായ അയോധ്യയിലാണ് മോഡിയും പരിഹാരക്രിയകള്‍ക്ക് തുടക്കമിടുന്നത്. ഈ ആഴ്ചതന്നെ അയോധ്യയിലെത്തി നരേന്ദ്രമോഡി തര്‍ക്കമന്ദിരത്തില്‍ പ്രാര്‍ത്ഥിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വി എച്ച് പിയുടെ സമുന്നത നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, ഗോരഖ്പൂര്‍ എം പിയായ ആദിത്യ നാഥ് തുടങ്ങിയ പ്രമുഖര്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാനായി ചൊവ്വാഴ്ച തന്നെ അയോധ്യയിലെത്തുന്നുണ്ട്. ബുധനാഴ്ചയോ വെള്ളിയാഴ്ചയോ മോഡി അയോധ്യയില്‍ എത്തുമെന്ന് ഉത്തര്‍പ്രദേശിലെ വിശ്വഹിന്ദുപരിഷത് വക്താവ് ശരത് ശര്‍മ അറിയിച്ചു.

narendramodi

അയോധ്യയില്‍ മോഡി നടത്താന്‍ പോകുന്ന പ്രസ്താവനകള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. അയോധ്യയിലെത്തുന്ന മോഡി രാം ജന്മഭൂമി ട്രസ്റ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തും. തര്‍ക്കമന്ദിരം തകര്‍ന്ന ശേഷം മോഡി ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത്. 1998 ല്‍ അദ്വാനിക്കൊപ്പം മോഡി അയോധ്യയില്‍ വന്നിരുന്നെങ്കിലും തര്‍ക്കമന്ദിരം സര്‍ശിച്ചിരുന്നില്ല.

വിശ്വഹിന്ദു പരിഷത്തടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ക്ക് മോഡിയോടുള്ള സമീപനം അയോധ്യ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. രഥയാത്രകളിലൂടെ ലാല്‍ കൃഷ്ണ അദ്വാനി എന്ന അതികായന്‍ സജീവമാക്കി നിര്‍ത്തിയ കാവിപ്പടയുടെ വോട്ട് ബാങ്കിലേക്ക് തന്നെയാണോ ഒരു കാലത്ത് അദ്ദേഹത്തിന്റെ പ്രിയശിഷ്യനായിരുന്ന നരേന്ദ്ര മോഡിയും കണ്ണുവെക്കുന്നത് എന്നാണ് രാഷ്ട്രീയഭാരതം ഉറ്റുനോക്കുന്നത്.

English summary
Gujarat Chief Minister Narendra Modi is likely to visit Ayodhya and will also offer prayer at the disputed site this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X