കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലുംബിജെപിയില്‍ പിളര്‍പ്പ്; നിതീഷ് മുന്നോട്ട്

Google Oneindia Malayalam News

പട്‌ന: ദേശീയരാഷ്ട്രീയത്തിന് പുറമേ ബിഹാറിലും ബി ജെ പിയില്‍ വിമതസ്വരങ്ങള്‍ ഉയരുന്നു. ആറ് ബി ജെ പി എം എല്‍ എമാര്‍ രാജി പ്രഖ്യാപിച്ചു. വിശ്വാസവോട്ട് തേടുന്ന നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനമാണ് രാജി പ്രഖ്യാപനത്തിന് കാരണമായത്. ഇതോടെ നിതീഷ് കുമാറിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുമായി.

വിശ്വാസവോട്ടെടുപ്പിനിടെ ബി ജെ പി അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വോട്ടെടുപ്പ് പ്രഹസനമാണ് എന്ന് ആരോപിച്ചാണ് ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. നിതീഷ് കുമാറിന് പിന്നാലെ സംസാരിച്ച ബി ജെ പി അംഗങ്ങള്‍ എന്‍ ഡി എ വിടാനുള്ള ജെ ഡി യു തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചു. നിതീഷ് കുമാര്‍ വിശ്വാസവഞ്ചന കാണിച്ചു എന്നാണ് ബി ജെ പി നേതാവ് നന്ദകിഷോര്‍ യാദവ് പറഞ്ഞത്.

nitish kumar

കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാമെന്ന് ഒരു പാര്‍ട്ടിയും ആഗ്രഹിക്കേണ്ട എന്ന സന്ദേശമാണ് നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചത്. എന്‍ ഡി എ വിടാനുള്ള തങ്ങളുടെ തീരുമാനം ശരിയായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ് ഉണ്ടായിരുന്ന കാലത്തെ എന്‍ ഡി എയെ തങ്ങള്‍ അംഗീകരിച്ചിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

118 എം എല്‍ എ മാരുള്ള നിതീഷ് കുമാറിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി. കോണ്‍ഗ്രസിന്റെ നാല് അംഗങ്ങളും സി പി ഐ അംഗവും നിതീഷിനെ പിന്തുണച്ചു. രാജി വെച്ച ബി ജെ പി എം എല്‍ എ മാരുടെ കൂടി സഹായത്തോടെയാണ് ജെഡിയു വിശ്വാസവോട്ട് ജയിച്ചത്.

English summary
6 BJP MLAs to resign in favor of Nitish government in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X