Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍, കര്‍സായിയുടെ വസതിയ്ക്കുനേരെ ആക്രമണം

കാബൂള്‍: അഫ്ഗാനിസ്താനിലെ ഏറ്റവും സുരക്ഷിത മേഖലകളിലൊന്നായി പരിഗണിക്കുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കു നേരെ താലിബാന്‍ തീവ്രവാദികളുടെ ആക്രമണം. കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള ഗേറ്റിലൂടെയായിരുന്നു ആക്രമണം. ആറോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ കാര്യാലയത്തിനു നേരെ ആക്രമണം നടത്താനെത്തിയ എല്ലാവരെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. അമേരിക്ക മുന്‍കൈയെടുത്ത് താലിബാനുമായി നടത്തുന്ന സമാധാന ചര്‍ച്ചയില്‍ കര്‍സായി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Afgan attack

അമേരിക്ക ഏകപക്ഷീയമായ നടത്തുന്ന ചര്‍ച്ച അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കര്‍സായിക്കുള്ളത്. അഫ്ഗാനിസ്താനിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാറുണ്ട്. രാവിലെ 6.30ഓടെയാണ് ആക്രമണം ഉണ്ടായത്. ഒമ്പത് മണിയ്ക്ക് കര്‍സായി പത്രസമ്മേളനം വിളിച്ചിരുന്നതിനാല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാം ഇവിടെ തമ്പടിച്ചിരുന്നു.

ആക്രമികളെല്ലാം കൊല്ലപ്പെട്ടെങ്കിലും അഫ്ഗാന്‍ സുരക്ഷാ ഭടന്മാരെയും നാറ്റോ സേനയെയും അങ്കലാപ്പിലാക്കിയ ആക്രമണമായിരുന്നു ഇത്. സിഐഎ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന അരിയാന ഹോട്ടലിനു സമീപം വരെ തീവ്രവാദികളുടെ സംഘമെത്തിയെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+