Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിനെ കേന്ദ്രം വെറുക്കുന്നു;മോഡി

അഹമ്മദാബാദ്/ മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ഗുജറാത്ത് സംസ്ഥാനത്തോടുള്ള അവഗണനയും വെറുപ്പും പാകിസ്താനോടുള്ളതിനെക്കാള്‍ കൂടുതലാണെന്ന് നരേന്ദ്രമോഡി. 2014 ലെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ ബിജെപി മോഡിയെ ചുമതലപ്പെടുത്തിയതോടെ കോണ്‍ഗ്രസിന്റെ മോഡി വിരുദ്ധ വികാരം വളര്‍ന്നു. മോഡിയോടുള്ള വെറുപ്പ് ഗുജറാത്തിന്മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ആരോപണം.

Narendra, Modi

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുംബൈയില്‍ നടത്തിയ പ്രസംഗത്തിലാണ് മോഡി കേന്ദ്രസര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. ശത്രുവിനെപ്പോലെയാണ് ഗുജറാത്തിനോട് കേന്ദ്രം പെരുമാറുന്നതെന്നും നിക്ഷേപകരെപ്പോലും സംസ്ഥാനത്ത് നിന്ന് അകറ്റുന്ന സമീപനമാണ് സര്‍ക്കാരിന്റൈതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുജറാത്തിനെക്കൂടാതെ മറ്റ് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിയേയും നേതാക്കള്‍ക്ക് നേരെ ഇന്‍കം ടാക്‌സ് നോട്ടീസുകള്‍ അയക്കുകയും സിബിഐ യെക്കൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുകയാണ് കേന്ദ്രമെന്നും മോഡി. സിബിഐയെയും , ഇന്റലിജന്‍സ് വിഭാഗത്തെയും പ്ളാനിംഗ് കമ്മീഷനെയും ശക്തിപ്പെടുത്തണമെന്നും മോഡി.

രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെത്തുന്ന നിക്ഷേപകരെ വരവേല്‍ക്കുന്നത് ഇന്‍കംടാക്‌സ് നോട്ടീസുകളാണെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെറ്റുകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാകുമെന്നും അതിനാല്‍ അവര്‍ പാര്‍ട്ടിക്കെതിരെ തിരിയുക തന്നെ ചെയ്യുമെന്നും മോഡി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ദില്ലിയില്‍ ഭരണകൂടത്തിന്റെ കാവല്‍ക്കാരെന്ന് അവകാശപ്പെട്ട് ഭണം നടത്തുന്ന കോണ്‍ഗ്രസുകാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും മോഡി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+