കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16ല്‍ വിവാഹം കഴിഞ്ഞാല്‍ വഴിതെറ്റില്ല; കാന്തപുരം

Google Oneindia Malayalam News

kanthapuram
കോഴിക്കോട്: പതിനാറാമത്തെ വയസ്സില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകുമെന്ന് കാന്തപുരം മുസ്ലിയാരോട് ആരാണ് പറഞ്ഞത്. പെണ്‍കുട്ടികള്‍ വഴിപിഴക്കുന്നത് നേരത്തെ വിവാഹം ചെയ്യാത്തതുകൊണ്ടാണെന്നും പെണ്‍കുട്ടികള്‍ വഴി പിഴക്കുന്നത് മാത്രമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും കാന്തപുരത്തെ പോലുള്ള ആത്മീയ നേതാക്കള്‍ കരുതുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ് എന്ന് പറയാതെ തരമില്ല.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കി കുറയ്ക്കണമെന്ന് മാത്രമല്ല, വേണമെങ്കില്‍ മറ്റ് മതക്കാരും ഈ രീതി പിന്തുടരണം എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകുന്നത് തടയാന്‍ ഇത് സഹായിക്കും. 16 വയസ്സ് കഴിഞ്ഞാല്‍ പിന്നെ അത് ശൈശവ വിവാഹമല്ല - ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹ നിരോധന നിയമത്തെ കളിയാക്കുകയാണോ മുസ്ലിം പണ്ഡിതനായ കാന്തപുരം ചെയ്യുന്നത്?

16 വയസ്സിലെ വിവാഹത്തിന് വേണ്ടി വാദിക്കുക മാത്രമല്ല, അതിനെ ന്യായീകരിക്കാന്‍ വേണ്ടി കാന്തപുരം പറയുന്ന കാരണമാണ് ഏറ്റവും നിരാശാജനകം. 16 വയസ്സില്‍ കൂടുതലുള്ള, വിവാഹം കഴിയാത്ത പെണ്‍കുട്ടികളെല്ലാം വഴിപിഴച്ച് ജീവിക്കുന്നവരാണ് എന്ന ധ്വനിയും കാന്തപുരത്തിന്റെ പ്രസ്താവനയില്‍ ഉണ്ട്.

മറ്റ് സമുദായത്തിലെയും ഇസ്ലാമിലെ തന്നെയും ഭൂരിഭാഗം പെണ്‍കുട്ടികളും ഇരുപതും മുപ്പതും വയസ്സുവരെ വിവാഹം ചെയ്യാതെ തന്നെ അന്തസ്സായി ജീവിക്കുന്ന നാടാണ് ഇതെന്ന് ഉത്തരവാദിത്തമുള്ള ആത്മീയാചാര്യന്‍ എന്ന നിലയ്ക്ക് കാന്തപുരം ഓര്‍ക്കേണ്ടതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നതിനെതിരെ നാലുഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് കാന്തപുരത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

English summary
Kanthapuram AP Aboobakkar Musliyar advocate to reduce girls marriage age to 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X